Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൃഷി, മത്സ്യബന്ധന രംഗങ്ങളില്‍ സഹകരിക്കാനായി ഇന്ത്യയും കൊളംബിയയും ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭാ അനുമതി


കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനായി ഇന്ത്യയും കൊളംബിയയും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. താഴെ പറയുന്ന മേഖലകളിലുള്ള സഹകരണത്തിനു ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്:

1. പുതുമയാര്‍ന്ന കൃഷിരീതികളും സമീപനങ്ങളും

2. പുതിയ തരം കാര്‍ഷിക യന്ത്രവല്‍ക്കരണം

കാര്‍ഷിക വിപണനത്തിലെ വിജയകരമായ മാതൃകകള്‍

1. വിത്തുല്‍പാദനത്തിനായി കാര്‍ഷിക കമ്പനികളുമായി ചേര്‍ന്നു പദ്ധതികള്‍ വികസിപ്പിക്കുക

2. ഹോര്‍ട്ടികള്‍ച്ചറി(പച്ചക്കറി, പഴങ്ങള്‍, പുഷ്പങ്ങള്‍)ല്‍ പുതുമയാര്‍ന്ന ഉത്പാദന മാതൃകകളും മൂല്യസൃഷ്ടി പദ്ധതികളും

3. എസ്.പി.എസ്. വിദഗ്ധരുടെ പരസ്പര സന്ദര്‍ശനവും വിവരം കൈമാറലും

ജട്രോഫയും കരായയും

എണ്ണക്കുരു, എണ്ണപ്പന എന്നിവ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കായുള്ള സഹകരണം

1. കടലില്‍ വ്യാവസായിക മത്സ്യബന്ധനം, ജലക്കൃഷി, മത്സ്യമേഖലയില്‍ ഗവേഷണവും പരിശീലനവും

2. ചെറുതും വലുതുമായ അയവിറക്കുന്ന മൃഗങ്ങള്‍ (കന്നുകാലി, ചെമ്മരിയാട്, ആട്), പന്നികള്‍ എന്നിവയുടെ ഉത്പാദനക്ഷമതയും രോഗങ്ങളും രോഗം കണ്ടെത്തലും

3. പന്നിയിറച്ചി സംസ്‌കരിക്കലും മൂല്യവര്‍ധനയും.

ധാരണാപത്രം അനുസരിച്ച്, പ്രസ്തുത കാലയളവില്‍ ചെയ്തുതീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുന്നതിനായി ഒരു സംയുക്ത പ്രവര്‍ത്തക സംഘ(ജെ.ഡബ്ല്യു.ജി.)ത്തെ സജ്ജമാക്കും. ആദ്യഘട്ടത്തില്‍ ധാരണാപത്രം അഞ്ചു വര്‍ഷത്തെ കാലപരിധി ഉള്ളതായിരിക്കും. തുടര്‍ന്ന് ധാരണാപത്രത്തില്‍നിന്നു പിന്‍മാറണമെന്ന ചിന്ത ഇരുപക്ഷത്തിനും ഇല്ലാത്തപക്ഷം കാലാവധി അഞ്ചു വര്‍ഷത്തേക്കു സ്വമേധയാ പുതുക്കപ്പെടും.