Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര ഗവണ്മെന്റ് ജീവനക്കര്ക്ക് 6 ശതമാനം ഡി.എ. കൂടി അനുവദിച്ചു


കേന്ദ്ര ഗവണ്മെന്റ് ജീവനക്കര്ക്കും പെന്ഷന്ക്കാര്ക്കും ഇക്കൊല്ലം ജനുവരി ഒന്നു മുതല് ഒരു ഗഡു ക്ഷാമബത്ത കൂടി അനുവദിക്കാന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ന്യൂഡല്ഹിയില് ഇന്ന് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുവഴി അടിസ്ഥാന ശമ്പളം, പെന്ഷന് എന്നിവയുടെ
നിലവിലുള്ള 119 ശതമാനത്തില് നിന്ന് ക്ഷാമബത്തയില് 6 ശതമാനം കൂടി വര്ദ്ധന ഉണ്ടാകും.

50 ലക്ഷത്തോളം ഗവണ്മെന്റ് ജീവനക്കാര്ക്കും 58 ലക്ഷം പെന്ഷന്ക്കാര്ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ജീവനക്കാര്ക്കുള്ള ക്ഷാമബത്ത വര്ദ്ധന വഴി ഗവണ്മെന്റിന് 2016-17 സാമ്പത്തിക വര്ഷം 6796.50 കോടി രൂപയുടെയും പെന്ഷന്ക്കാര്ക്കുള്ള ക്ഷാമാശ്വാസ വര്ദ്ധന വഴി 7929.24 കോടി രൂപയുടെയും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും.