പിഎം ഇന്ത്യ
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കു രണ്ടു ശതമാനം ക്ഷാമബത്ത നല്‍കുന്നതിനു മന്ത്രിസഭ അംഗീകാരം നല്‍കി
വിലക്കയറ്റത്തെ നേരിടുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് നിലവിലുള്ള നിരക്കായ അടിസ്ഥാനശമ്പളത്തിന്റെ അഞ്ചു ശതമാനത്തിനു പുറമെ രണ്ടു ശതമാനം അധിക ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്കു നിലവിലുള്ള നിരക്കായ അടിസ്ഥാന പെന്‍ഷന്റെ അഞ്ചു ശതമാനത്തിനു പുറമെ രണ്ടു ശതമാനം ക്ഷാമ ആശ്വാസവും 01-01-2018 മുതല്‍ പ്രാബല്യത്തോടെ നല്‍കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇതു 48.41 കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണകരമാകും.
രണ്ടിനുംകൂടി പ്രതിവര്‍ഷം 6077.72 കോടി അധികബാധ്യത വരും. 2018 ജനുവരി മുതല്‍ 2019 ഫെബ്രുവരി വരെയുള്ള 14 മാസത്തേക്കുള്ള ബാധ്യതയായി 2018-19 സാമ്പത്തിക വര്‍ഷം 7090.68 കോടി രൂപ നീക്കിവെക്കേണ്ടിവരും.
ഏഴാമതു ശമ്പള കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട വ്യവസ്ഥകള്‍ക്ക് അനുസൃതമാണു വര്‍ധന.