പിഎം ഇന്ത്യ
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗത്തില്‍ ഗ്രൂപ്പ് എ സര്‍വീസ് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തൊഴില്‍ ഉദ്യോഗമന്ത്രാലയത്തിനു കീഴില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രയിനിങ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പുതുതായി രൂപീകരിക്കുന്ന സര്‍വീസിനെ ഇന്ത്യന്‍ നൈപൂണ്യ വികസന സര്‍വീസ് (ഐഎസ്ഡിഎസ്) എന്ന പേരില്‍ അറിയപ്പെടും.
കേഡര്‍ പുനര്‍ രൂപീകരണത്തിലെ വിവിധ മാറ്റങ്ങള്‍ക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് (എസ്എജി) തലത്തില്‍ ഒരു തസ്തികയും ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് തലത്തില്‍ (ജെഎജി) നാല് തസ്തികയും വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കി. സീനിയര്‍ ടൈം സ്‌കെയിലില്‍ (എസ്ടിഎസ്) ഏഴു തസ്തികയും വര്‍ധിപ്പിക്കും. ജൂനിയര്‍ ടൈം സ്‌കെയിലില്‍ (ജെടിഎസ്)12 തസ്തികകള്‍ വെട്ടിക്കുറക്കും.