Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര പട്ടികയിലെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഉപവര്‍ഗീകരണം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിനായി രൂപീകരിച്ച കമ്മീഷന്റെ കാലാവധി 2018 ജൂണ്‍ 20 വരെ നീട്ടുന്നതിനു മന്ത്രിസഭയുടെ അനുമതി


കേന്ദ്ര പട്ടികയിലെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഉപവര്‍ഗീകരണം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിനായി രൂപീകരിച്ച കമ്മീഷന്റെ കാലാവധി രണ്ടാമതായും അവസാനമായും 2018 ജൂണ്‍ 20 വരെ നീട്ടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
പശ്ചാത്തലം:
ഭരണഘടനയുടെ 340ാം വകുപ്പനുസരിച്ചു രാഷ്ട്രപതിയുടെ അനുമതിയോടെ 2017 ഒക്ടോബര്‍ രണ്ടിനാണു കമ്മീഷനു രൂപം നല്‍കിയത്. ജസ്റ്റിസ് (റിട്ട.) ശ്രീമതി ജി.രോഹിണിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ 2017 ഒക്ടോബര്‍ 11നു പ്രവര്‍ത്തനം തുടങ്ങുകയും മറ്റു പിന്നോക്കക്കാരുടെ ഉപവര്‍ഗീകരണം നടത്തിയ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനുകളുമായും ബന്ധപ്പെടുകയും ചെയ്തു. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ജാതികളിലും സമുദായങ്ങളിലും പെട്ടവര്‍ക്കു സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കിയതിലെ ഏറ്റക്കുറച്ചിലിന്റെ തോത് വിലയിരുത്തുന്നതിനായി കമ്മീഷന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ പ്രവേശനം നല്‍കിയതിന്റെയും ഗവണ്‍മെന്റ് ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങൡും കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളിലുംനിന്നു മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കു നിയമനം നല്‍കിയതിന്റെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
എല്ലാ മേഖലകളില്‍നിന്നുമായി വലിയ അളവ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നതിനാലും സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ലഭ്യമായ അളവു ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനു സമയം വേണമെന്നതിനാലും പ്രവര്‍ത്തനകാലാവധി 12 ആഴ്ച നീട്ടി 2018 ജൂണ്‍ 20 വരെ സമയം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.