പിഎം ഇന്ത്യ
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്‌നന്റ് ഗവര്‍ണര്‍മാരുടെ ശമ്പളവും അലവന്‍സുകളും പുതുക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതോടെ ലെഫ്‌നന്റ് ഗവര്‍ണര്‍മാരുടെ ശമ്പളവും അലവന്‍സുകളും കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരുടേതിന് തുല്യമാകും.
വിശദാംശങ്ങള്‍ :
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്‌നന്റ് ഗവര്‍ണര്‍മാരുടെ ശമ്പളവും അലവന്‍സുകളും 2016 ജനുവരി 1 മുതല്‍ 80,000 രൂപയില്‍ നിന്ന് 2.25 ലക്ഷം രൂപയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇത് കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരുടേതിന് തുല്യമായ നിരക്കാണ്. പ്രാദേശിക അലവന്‍സുകള്‍ ഒഴികെയുള്ള മൊത്തം ശമ്പളം സംസ്ഥാന ഗവര്‍ണര്‍മാരുടെ മൊത്തം ശമ്പളത്തെ അധികരിക്കരുതെന്ന വ്യവസ്ഥയിലാണ് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ടുള്ളത്.
പശ്ചാത്തലം :
കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരുടേതിന് തുല്യമായ ശമ്പളവും അലവന്‍സുകളുമാണ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുടേതും. ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെ ശമ്പളവും അലന്‍സുകളും ഏറ്റവും ഒടുവില്‍ പുതുക്കിയത് 2006 ജനുവരി 1 നാണ്. എന്നാല്‍ കേന്ദ്ര സെക്രട്ടറിമാരുടെ ശമ്പളം 2016 ജനുവരി 1 മുതല്‍ പുതുക്കിയിരുന്നു.
***