പിഎം ഇന്ത്യ
സാധാരണക്കാരന് അറിയാനുള്ള അവകാശം മാത്രമല്ല വിവരാവകാശനിയമം (ആര്‍.ടി.ഐ) നല്‍കുന്നതെന്നും അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള അവകാശംകൂടി അത് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പത്താമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിവരാവകാശനിയമത്തിന് പൂരകമാണെന്നും വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നത് സുതാര്യതയും അതുവഴി വിശ്വാസവും ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കല്‍ക്കരിപ്പാടങ്ങള്‍, സ്‌പെക്ട്രം, എഫ്.എം റേഡിയോ ലൈസന്‍സുകള്‍ എന്നിവയുടെ ലേലം എടുത്തുപറഞ്ഞ പ്രധാനമന്ത്രി പരപ്രേരണകൂടാതെതന്നെ ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. വിവരങ്ങള്‍ കൈമാറുന്നതില്‍ ഗവണ്‍മെന്റ് മേഖലക്കുള്ള വിമുഖത അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണനിര്‍വഹണം നടത്തേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്തായിരിക്കണമെന്നും സംശയത്തിലെടുത്തായിരിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സദ്ഭരണത്തിനുള്ള ഒരു ഉപകരണമായി ആര്‍.ടി.ഐ മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വികസിപ്പിച്ച വിവരസാങ്കേതികവിദ്യയിലധിഷ്ടിതമായ പ്രഗതി സംവിധാനം പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള മികച്ച വേദിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
The right to information is not only about the right to know but also the right to question. This will increase faith in democracy: PM
— PMO India (@PMOIndia) October 16, 2015
When things go online, transparency increases automatically. Trust also increases: PM @narendramodi https://t.co/DNjiKQLZrV
— PMO India (@PMOIndia) October 16, 2015
More openness in government will help citizens. In this day and age there is no need for secrecy: PM @narendramodi https://t.co/DNjiKQLZrV
— PMO India (@PMOIndia) October 16, 2015
The aim of RTI must be to bring about a positive change in governance: PM @narendramodi https://t.co/DNjiKQLZrV
— PMO India (@PMOIndia) October 16, 2015
Sharing my speech at the 10th Annual Convention of the Central Information Commission. http://t.co/RqqLCCp602
— Narendra Modi (@narendramodi) October 16, 2015