Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോംപറ്റീഷന്‍ കമ്മിഷന്‍ ഇന്ത്യയുടെ അംഗസംഖ്യ പുതുക്കിയുള്ള


നിലവിലുള്ള ഒരു ചെയര്‍പേഴ്‌സണും ആറ് അംഗങ്ങളും (മൊത്തം ഏഴ്) എന്നതില്‍നിന്ന് ഒരു ചെയര്‍പേഴ്‌സണും മൂന്ന് അംഗങ്ങളുമായി (മൊത്തം നാല്) കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയെ (സി.സി.സി.ഐ.) പുനഃസംഘടിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിലവിലുള്ള രണ്ട് ഒഴിവുകളും കാലാവധി പൂര്‍ത്തിയാക്കി ഇപ്പോഴുള്ള ഒരാള്‍ 2018 സെപ്റ്റംബറില്‍ ഒഴിയുന്നതിലൂടെ ഉണ്ടാകുന്ന ഒരു ഒഴിവും നികത്താതെ ഇതു നടപ്പാക്കുന്നതിനാണ് അനുമതി.

ഗുണഫലങ്ങള്‍:

ഗവണ്‍മെന്റിന്റെ ‘പരിമിത ഗവണ്‍മെന്റും പരമാവധി ഭരണവും’ എന്ന ലക്ഷ്യവുമായി യോജിച്ചുകൊണ്ട് ഈ നിര്‍ദ്ദേശം കമ്മിഷനിലെ മൂന്ന് അംഗങ്ങളുടെ തസ്തികകള്‍ കുറയ്ക്കും.

യോജിക്കലും ലയനവും രാജ്യത്ത് വളരെ സുഗമമാക്കുകയെന്ന ഗവണ്‍മെന്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി മന്ത്രാലയം ഡേ മിനിമിസ് തലങ്ങള്‍ 2017ല്‍ പരിഷ്‌ക്കരിച്ചിരുന്നു. എല്ലാ തരത്തിലുള്ള സംയോജനങ്ങള്‍ക്കും ഈ സംയോജനങ്ങളിലൂടെ ഉളവായ ആസ്തികളും വരുമാനലക്ഷ്യവും കണക്കാക്കുന്നതിനുള്ള രീതിക്കും ഇത് ബാധകമാണ്. ഇത്തരത്തിലുള്ള യോജിപ്പിന് തയാറാകുമ്പോള്‍ കമ്മിഷന് സംരംഭകര്‍ നിയമപരമായി സമര്‍പ്പിക്കേണ്ട നോട്ടീസുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. അതിലൂടെ കമ്മിഷന്റെ ഭാരവും കുറയും.

ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കാനെടുക്കുന്ന വേഗത വേഗത്തിലുള്ള അനുവാദങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിലൂടെ കോര്‍പ്പറേറ്റുകളുടെ വ്യാപാര പ്രക്രിയകള്‍ക്ക് കൂടുതല്‍ ഉണര്‍വ് പകരുകയും അത് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഗവണ്‍മെന്റിന്റെ ലക്ഷ്യമായ ‘പരിമിതമായ ഗവണ്‍മെന്റും പരമാവധി ഭരണവും’ എന്ന ലക്ഷ്യത്തിനനുസൃതമായി മൂന്നംഗങ്ങളുടെ തസ്തിക കുറയ്ക്കുന്നതിന് ഈ നിര്‍ദ്ദേശം വഴിവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.

പശ്ചാത്തലം:

2002ലെ കോംപറ്റീഷന്‍ നിയമം 8(1) വകുപ്പ് പ്രകാരം കമ്മിഷന് ഒരു ചെയര്‍പേഴ്‌സണും രണ്ടില്‍ കുറയാത്തതും ആറില്‍ കൂടാത്തതുമായ അംഗങ്ങളും ഉണ്ടായിരിക്കണം. നിലവില്‍ ചെയര്‍പേഴ്‌സണും നാല് അംഗങ്ങളുമാണുള്ളത്. കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഓരോന്നിലും രണ്ടില്‍ കുറയാത്ത അംഗങ്ങളുള്ള പ്രിന്‍സിപ്പല്‍ ബെഞ്ചുകളും മറ്റ് അഡീഷണല്‍ ബെഞ്ചുകളും അല്ലെങ്കില്‍ സംയോജിത ബെഞ്ചുകളും ആവശ്യത്തിനനുസരിച്ച് രൂപീകരിക്കേണ്ടത് മുന്നില്‍ക്കണ്ടുകൊണ്ട് ഒരു ചെയര്‍പേഴ്‌സണെയും പത്ത് അംഗങ്ങളെയും ലഭ്യമാക്കണമൊണ് ആദ്യഘട്ടത്തില്‍ നിയമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2007ല്‍ കോംപറ്റീഷന്‍ (ഭേദഗതി) (2007ലെ 39) നിയമത്തില്‍ 22-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് ബെഞ്ചുകള്‍ രൂപീകരിക്കുതിനുള്ള വ്യവസ്ഥകള്‍ എടുത്തുമാറ്റിയിരുന്നു. അതേ ഭേദഗതിയില്‍ തന്നെ ഒരു ചെയര്‍പേഴ്‌സണും രണ്ട് അംഗങ്ങളുമുള്ള കോംപറ്റീഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ അതിനനുരിച്ച് കമ്മിഷന്റെ വലിപ്പം കുറച്ചിരുന്നില്ല, ഒരു ചെയര്‍പേഴ്‌സണും കുറഞ്ഞത് രണ്ടും കൂടിയത് ആറും അംഗങ്ങള്‍ എന്നതും തുടര്‍ന്നു.

രൂപീകരിച്ചതുമുതല്‍ തന്നെ കമ്മിഷന്‍ ഒരു കൊളീജിയമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജപ്പാന്‍, യു.എസ്.എ, യു.കെ. തുടങ്ങി നിരവധി നിയമസംവിധാനങ്ങളില്‍ കോംപറ്റീഷന്‍ അധികാരസ്ഥാനങ്ങള്‍ ഇതേ ഘടനയിലുള്ളതുമാണ്.