പിഎം ഇന്ത്യ
2026-ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 54 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ പ്രീതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രീതി തുടർച്ചയായി മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഈ നേട്ടത്തിൽ ശ്രീ മോദി അവരെ അഭിനന്ദിക്കുകയും വരുംവർഷങ്ങളിൽ തുടർവിജയങ്ങൾ ആശംസിക്കുകയും ചെയ്തു.
എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“വനിതകളുടെ 54 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം നേടിയ പ്രീതിയുടെ പ്രകടനം വേറിട്ടുനിൽക്കുന്നതായിരുന്നു. അവരുടെ പ്രകടനം എപ്പോഴും മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ്. അവർക്ക് എന്റെ അഭിനന്ദനങ്ങൾ. വരുംകാലങ്ങളിലും തുടർവിജയങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
#CWG2026”
SK
An outstanding performance by Preeti, winning a Gold in the 54 kgs Women Boxing event. Her performance has been consistent. Congratulations to her. Wishing her continued success in the times ahead.#CWG2026
— Narendra Modi (@narendramodi) August 1, 2026