Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമൺവെൽത്ത് ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഹൈജംപിൽ വെള്ളി നേടിയ സർവേഷ് കുഷാരെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഹൈജംപ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ സർവേഷ് കുഷാരെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സർവേഷ് കുഷാരെയുടെ നിശ്ചയദാർഢ്യത്തെയും സ്ഥിരതയെയും പ്രശംസിച്ച പ്രധാനമന്ത്രി, ഈ നേട്ടം മികച്ചതാണെന്ന് വിശേഷിപ്പിച്ചു.

ഇന്ത്യ അദ്ദേഹത്തെ കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും ഭാവിയിൽ ഇനിയും നിരവധി വിജയങ്ങൾ ആശംസിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു

പ്രധാനമന്ത്രി X-ൽ കുറിച്ചു:

“#CWG2026-ൽ പുരുഷന്മാരുടെ ഹൈജംപിൽ സർവേഷ് കുഷാരെയ്ക്ക് അതിഗംഭീരമായ വെള്ളി മെഡൽ! അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സ്ഥിരതയും ശ്രദ്ധേയമാണ്. ഈ മികച്ച നേട്ടത്തിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഇന്ത്യ അദ്ദേഹത്തെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. ഭാവിയിൽ ഇനിയും നിരവധി വിജയങ്ങൾ ആശംസിക്കുന്നു.”

***

NK