പിഎം ഇന്ത്യ
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് F57 ഇനത്തിൽ സ്വർണ മെഡൽ നേടിയ ഷർമ്മിളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ സീസണിലെ ഏറ്റവും മികച്ച ത്രോ ശ്രദ്ധേയമായ ഒരു നേട്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, കോമൺവെൽത്ത് ഗെയിംസിലെ പാര അത്‍ലറ്റിക്സ് സ്വർണ്ണ മെഡലിനായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായതെന്ന് ചൂണ്ടിക്കാട്ടി.
അവരുടെ മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രി X-ൽ കുറിച്ചു:
“ഗ്ലാസ്ഗോയിൽ ചരിത്രം കുറിച്ചിരിക്കുന്നു!
വനിതകളുടെ ഷോട്ട്പുട്ട് F57 ഇനത്തിൽ ഏറെ സവിശേഷമായ സ്വർണ നേട്ടത്തിനും ഈ സീസണിലെ ഏറ്റവും മികച്ച ത്രോ നേടിയതിനും ഷർമ്മിളയ്ക്ക് അഭിനന്ദനങ്ങൾ. ഈ ശ്രദ്ധേയമായ പ്രകടനം കോമൺവെൽത്ത് ഗെയിംസ് പാര അത്‍ലറ്റിക്സിലെ സ്വർണത്തിനായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുന്നു.
മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ.
#CWG2026”
History has been created in Glasgow!
Congratulations to Sharmila for a very special Gold in the Women’s Shot Put F57 event and also for a season-best throw. This remarkable performance ends a two decade long wait for a Para Athletics Gold at the Commonwealth Games.
My best…
— Narendra Modi (@narendramodi) July 28, 2026
***
NK
History has been created in Glasgow!
— Narendra Modi (@narendramodi) July 28, 2026
Congratulations to Sharmila for a very special Gold in the Women's Shot Put F57 event and also for a season-best throw. This remarkable performance ends a two decade long wait for a Para Athletics Gold at the Commonwealth Games.
My best…