Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോവിഡ്-19 സംബന്ധിച്ചു ഗവണ്‍മെന്റ് പൂര്‍ണമായും ജാഗ്രതയിലെന്നു പ്രധാനമന്ത്രി


കോവിഡ്-19 നോവല്‍ വൈറസ് ബാധ സംബന്ധിച്ചു ഗവണ്‍മെന്റ് പൂര്‍ണമായും ജാഗ്രതയിലെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി.

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും വിവിധ നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പരിഭ്രാന്തരാകേണ്ടെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

വരുംദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തില്ലെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.