Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്രമരഹിതമല്ലാത്ത നിക്ഷേപ പദ്ധതികള്‍ നിരോധിക്കുന്നതിനും ചിട്ടി ഫണ്ട് (ഭേദഗതി)ക്കുമുള്ള ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


നിക്ഷേപകരുടെ സമ്പാദ്യം സംരക്ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട നയപരമായ മുന്‍കൈയായി താഴേപറയുന്ന ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി :

1) ക്രമരഹിതമായ നിക്ഷേപ പദ്ധതികള്‍ നിരോധന ബില്‍, 2018
2) ചിട്ടിഫണ്ട് (ഭേദഗതി) നിയമം 2018

ക്രമരഹിതമായ നിക്ഷേപപദ്ധതികള്‍ നിരോധന ബില്‍, 2018

ക്രമരഹിതമായ നിക്ഷേപപദ്ധതികള്‍ നിരോധിക്കല്‍ ബില്‍ 2018 പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. നിയമപരമല്ലാത്ത നിക്ഷേപം സ്വീകരിക്കലിന്റെ ഭീഷണി ഒഴിവാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. നിലവിലെ ക്രമപ്പെടുത്തലിലുള്ള ന്യൂനതകളും, കര്‍ശനമായ ഭരണനടപടികളുടെ കുറവും മുതലെടുത്തുകൊണ്ട് കമ്പനികളും/സ്ഥാപനങ്ങളും പാവപ്പെട്ടവരുടേയും എളുപ്പത്തില്‍ പറ്റിക്കാവുന്നവരുടേയും കഠിനാദ്ധ്വാനത്തിലൂടെ നേടിന്ന സമ്പാദ്യം കൈക്കലാക്കുന്നുണ്ട്.
വിശദാംശങ്ങള്‍
ക്രമരഹിതമല്ലാത്ത നിക്ഷേപപദ്ധതികള്‍ നിരോധന നിയമം 2018 ലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമപരമല്ലാത്ത നിക്ഷേപ പദ്ധതികളുടെ ഭീഷണിയില്ലാതാക്കുന്നതിന് സമഗ്രമായ നിയമനിര്‍മ്മാണമാണ് നടത്തുന്നത്. അതിനായി
1) ക്രമരഹിതമല്ലാത്ത നിക്ഷേപം സ്വീകരിക്കല്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിക്കും.
2) ക്രമരഹിതമല്ലാത്ത നിക്ഷേപ പദ്ധതികള്‍ നടത്തുകയോ, അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കും.
3) നിക്ഷേപകരുടെ നിക്ഷേപം തിരിച്ചുനല്‍കുന്നതില്‍ വീഴ്ചവരുത്തുകയോ, പറ്റിക്കുകേയാ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും.
4) നിക്ഷേപം സ്വീകരിച്ച സ്ഥാപനം അത് തിരിച്ചുനല്‍കുന്നതില്‍ വീഴ്ചവരുത്തുകയാണെങ്കില്‍ അത് തിരിച്ചുവാങ്ങിക്കൊടുക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് യോഗ്യതയുള്ള ഒരു അധികാരിയെ നിയോഗിക്കണം.
5) നിക്ഷേപം തിരിച്ചു നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനത്തിന്റെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്‍പ്പെടെയുള്ള അധികാരം ഈ അതോറിറ്റിക്ക് ഉണ്ടായിരിക്കും.
6) നിക്ഷേപകര്‍ക്ക് അത് തിരിച്ചുനല്‍കുന്നത് പരിശോധിക്കുന്നതിനും കുറ്റക്കാരെ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുന്നതിനും പ്രത്യേക കോടതികള്‍ രൂപീകരിക്കും.
7) ക്രമപരമായ നിക്ഷേപ പദ്ധതികള്‍ ബില്ലില്‍ വ്യക്തമാക്കും. ഇത് വിപുലമാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന് അധികാരം നല്‍കുന്ന ഒരു വ്യവസ്ഥകൂടി ബില്ലിലുണ്ടാകും.

പ്രത്യേകതകള്‍
ബില്ലിന്റെ പ്രത്യേകതകള്‍ താഴെപ്പറയുന്നു:-
· ക്രമരഹിതമായ ഏതെങ്കിലും ഒരു നിക്ഷേപപദ്ധതിയുടെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും, അത് പ്രോത്സാഹിപ്പിക്കുന്നതും, നടത്തുന്നതും, അതേക്കുറിച്ച് പരസ്യംചെയ്യുന്നതും നിരോധിക്കുന്നതിനുള്ള ഒരു സുപ്രധാനമായ വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തത്ത്വത്തില്‍ ക്രമരഹിതമായ നിക്ഷേപം സ്വീകരിക്കല്‍ നടപടികളൊക്കെ മുന്‍കാലപ്രാബല്യത്തോടെ ക്രിമിനല്‍ കുറ്റമായി കണ്ട്, ബില്ലിലൂടെ നിരോധിക്കാം. നിലവിലെ നിയമ – ക്രമപ്പെടുത്തല്‍ ചട്ടക്കൂട് വല്ലാത്ത സമയനഷ്ടമുണ്ടാക്കുന്നതാണ്.
· മൂന്ന് തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ബില്ലിലുള്ളത്. ക്രമരഹിതമായ നിക്ഷേപപദ്ധതി നടത്തിപ്പ്, ക്രമമായ നിക്ഷേപ പദ്ധതികളില്‍ വഞ്ചനാപരമായ വീഴ്ച വരുത്തുക, ക്രമരഹിതമായ നിക്ഷേപപദ്ധതികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രേരണചെലുത്തുക.
· ഇവ തടയുന്നതിന് വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായി കടുത്ത ശിക്ഷയും വന്‍ പിഴയും ബില്ലില്‍ വ്യവസ്ഥചെയ്യുന്നുണ്ട്.
· നിക്ഷേപങ്ങള്‍ നിയമവിരുദ്ധമായ സ്വീകരിച്ച പദ്ധതിയാണെങ്കിലും അവ തിരിച്ചുവാങ്ങിക്കൊടുക്കുന്നതിന് വേണ്ട വ്യവസ്ഥകള്‍ ബില്ലിലുണ്ട്.
· വസ്തുക്കളെയോ/സ്വത്തുക്കളേയോ ഒരു യോഗ്യമായ അധികാരിക്ക് പിടിച്ചെടുക്കാനും അത് നിഷേപം തിരിച്ചുകൊടുക്കുന്നതിനായി ഉപയോഗിക്കാനും ബില്‍ അധികാരം നല്‍കുന്നുണ്ട്.
· വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനും അത് നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതിനും കൃത്യമായ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.
· രാജ്യത്തെ നിക്ഷേപം സ്വീകരിക്കല്‍ നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും പങ്കുവെക്കാനുമായി ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസ് രൂപീകരിക്കുന്നതിനും ബില്‍ വ്യവസ്ഥചെയ്യുന്നു.
· ” നിക്ഷേപം സ്വീകരിക്കുന്നവരേയും” ” നിക്ഷേപ”ത്തേയും ബില്‍ സമഗ്രമായി നിര്‍വചിക്കുന്നുണ്ട്.
· ” നിക്ഷേപം സ്വീകരിക്കുന്നവരില്‍” നിയമത്തിലൂടെ രൂപീകരിച്ചിരിക്കുന്ന ചില പ്രത്യേക സ്ഥാപനങ്ങള്‍ ഒഴികെ, നിക്ഷേപം സ്വീകരിക്കുകയോ, അതിനായി അഭ്യര്‍ത്ഥിക്കുകയോ ചെയ്യുന്ന സാദ്ധ്യമായ എല്ലാ സ്ഥാപനങ്ങളും (വ്യക്തികളടക്കം) ഉള്‍പ്പെടും.
· ”നിക്ഷേപം” എന്നിതലൂടെ നിക്ഷേപം സ്വീകരിക്കുന്നവര്‍ പൊതുനിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ സത്യം മറച്ചുവയ്ക്കാന്‍ പാടില്ല, അതോടൊപ്പം ഒരു സ്ഥാപനം അതിന്റെ സാധാരണ ആവശ്യത്തിനായി പണം തടസപ്പെടുത്തുകയോ, ഒളിച്ചുവയ്ക്കുകയോ ചെയ്യാന്‍ പാടില്ല എന്നാണ് നിര്‍വചിച്ചിരിക്കുന്നത്.
· സമഗ്രമായ ഒരു കേന്ദ്ര നിയമം എന്ന നിലയ്ക്ക് ബില്ലില്‍ സംസ്ഥാന നിയമങ്ങളിലെ നല്ല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ നിയമത്തിന്റെ നടത്തിപ്പിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ് നല്‍കിയിട്ടുള്ളത്.
പശ്ചാത്തലം.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിയമപരമല്ലാത്ത നിക്ഷേപപദ്ധതികളിലൂടെ ജനങ്ങളെ വഞ്ചിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമപരമല്ലാത്ത നിക്ഷേപം സ്വീകരിക്കുന്ന പദ്ധതികളുടെ ഭീഷണിയില്ലാതാക്കാനായി സമഗ്രമായ ഒരു നിയമം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി തന്റെ 2016-17ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരം തട്ടിപ്പുകളുടെ ഏറ്റവും വലിയ ഇരകളാകുന്നത് പാവപ്പെട്ടവരും ധനകാര്യസാക്ഷരത കുറഞ്ഞവരുമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പല സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുകയുമാണ്. അതിനെത്തുടര്‍ന്ന് 2017-18ലെ ബജറ്റില്‍ നിയമപരമല്ലാത്ത നിക്ഷേപപദ്ധതികളുടെ ഭീഷണിയില്ലാതാക്കുന്നതിനുള്ള കരട്ബില്‍ പൊതുജനസമക്ഷം വയ്ക്കുമെന്നും അതിന്റെ അംഗീകാരത്തിന് ശേഷം അത് അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ചിട്ടിഫണ്ട് (ഭേദഗതി)ബില്‍ 2018

ചിട്ടിഫണ്ട് (ഭേദഗതി)ബില്‍ 2018 പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ചിട്ടിഫണ്ട് മേഖലയുടെ ക്രമമായ വളര്‍ച്ചയെ സഹായിക്കുന്നതിനും ചിട്ടിഫണ്ട് വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും അതിലൂടെ മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുന്നതിനുമാണ് ചിട്ടിഫണ്ട് നിയമം 1982ല്‍ താഴേപ്പറയുന്ന ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
· ചിട്ടിഫണ്ട് നിയമം 1982ലെ വകുപ്പ് 2(ബി), 11(1) എന്നിവയില്‍ ബിസിനസിനായി ”സാഹോദര്യ ഫണ്ട്” എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ അതിന്റെ പാരമ്പര്യസ്വഭാവം പ്രകടമാക്കുകയും പ്രത്യേക നിയമത്തിലൂടെ നിരോധിച്ച ” സമ്മാനചിട്ടി” തിരിച്ചറിയാന്‍ കഴിയുകയും ചെയ്യും.
· ചിട്ടി നറുക്കെടുപ്പിനും മിനിട്ട്‌സ് തയാറാക്കുന്നതിനും കുറഞ്ഞപക്ഷം രണ്ടു ചിറ്റാളര്‍ ഉണ്ടാകണമെന്ന വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ചിട്ടിഫണ്ട് (ഭേദഗതി)2018 ബില്‍ രണ്ടു ചിറ്റാളരെ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ബന്ധപ്പെടാന്‍ അനുമതി നല്‍കുന്നു. എന്നാല്‍ ഇവ സമയക്രമമനുസരിച്ച് ഫോര്‍മാന്‍ റെക്കാര്‍ഡ് ചെയ്യണം. അവസാനഘട്ടത്തില്‍ ചിറ്റാളരുടെ ഭൗതികസാന്നിദ്ധ്യം ബുദ്ധിമുട്ടാണെങ്കില്‍ ഇത് ചെയ്യാം. അത്തരം നടപടികളുടെ മിനിട്ട്‌സ് ഫോര്‍മാന്റെ പക്കല്‍ ഉണ്ടായിരിക്കുകയും ചിട്ടിക്ക് ശേഷം രണ്ടുദിവസത്തിനകം ആ ചിറ്റാളരെക്കൊണ്ട് ഒപ്പിടീക്കുകയും വേണം.
· ഫോര്‍മാന്റെ കമ്മീഷന്റെ പരിധി പരമാവധി 5%ല്‍ നിന്നും 7 ശതമാനക്കി ഉയര്‍ത്തി. ഓരോരുത്തര്‍ക്കുമുള്ളതും മറ്റ് ചെലവുകളും പലതരത്തില്‍ വര്‍ദ്ധിച്ചുവെങ്കിലും നിയമം നടപ്പാക്കുന്നവരെ നിരക്ക് സ്ഥായിയായിരിക്കും.
· ചിറ്റാളര്‍ അടവിന് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവരുടെ പണം കൈവശം വയ്ക്കാനുള്ള അധികാരം ഫോര്‍മാന്‍ നല്‍കും, ഇതിലൂടെ ചിട്ടിപടിച്ചവര്‍ക്ക് ചിട്ടികമ്പനിക്ക് ഇളവ് നല്‍കുന്നതിന് അനുമതി നല്‍കുന്നു. അവരില്‍ നിന്നുള്ള വീഴ്ച ഇല്ലാതാക്കല്‍ ലക്ഷ്യമാക്കിയാണിത്.
· ചിട്ടിഫണ്ട് നിയമം 1982ല്‍ കൊണ്ടുവരുമ്പോള്‍ പരിധിയായി നിശ്ചയിച്ചിരുന്ന 100 രൂപ മാറ്റുന്നതിനാണ് വകുപ്പ് 85(ബി)യിലെ ഭേദഗതി. 100 രൂപയെന്നതിന് ഇപ്പോള്‍ പ്രസക്തിയില്ല. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പരിധി നിര്‍ദ്ദേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒപ്പം കാലാകാലങ്ങളില്‍ അത് ഉയര്‍ത്തുന്നതിനും