പിഎം ഇന്ത്യ
ക്രിമിനല്‍ വിഷയങ്ങളില്‍ പരസ്പര നിയമ സഹായത്തിനുള്ള ബിംസ്റ്റെക്ക് കണ്‍വെന്‍ഷനില്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്റ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്ക്. ക്രിമിനല്‍ വിഷയങ്ങളില്‍ പരസ്പര സഹായത്തിനുള്ള മേഖലാ സൗകര്യം ഒരുക്കുന്നത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ വലിയ പങ്ക് വഹിക്കും. ഭീകര പ്രവര്‍ത്തനം, അന്താരാഷ്ട്ര തലത്തിലെ സംഘടിത കുറ്റകൃത്യങ്ങള്‍, ലഹരികടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയില്‍ വരും.