Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു 2022 ഓടെ ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ ജനങ്ങളോടഭ്യര്‍ത്ഥിച്ചു


ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സമരത്തില്‍ പങ്കെടുത്ത എല്ലാ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. 2022 ഓടെ ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോടഭ്യര്‍ത്ഥിച്ചു.

‘ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ അതില്‍ പങ്കെടുത്ത എല്ലാ മാഹാന്‍മാരായ വനിതകളെയും പുരുഷന്‍മാരെയും നാം ആദരിക്കുന്നു.

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യത്തിനായി മുഴുവന്‍ രാഷ്ട്രവും ഒത്തുചേര്‍ന്നു.

1942 ല്‍, ഇന്ത്യയെ കോളനിമേല്‍ക്കോയ്മയില്‍ നിന്ന് മോചിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഇന്ന് 75 വര്‍ഷം പിന്നിടുമ്പോള്‍ പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്.

ഇന്ത്യയെ ദാരിദ്ര്യം, മാലിന്യം, അഴിമതി, ഭീകരത, ജാതീയത, വര്‍ഗീയത എന്നിവയില്‍ നിന്ന് വിമുക്തമാക്കാനും 2022 ഓടെ നമ്മുടെ സ്വപ്‌നങ്ങളിലുള്ള ഇന്ത്യ കെട്ടിപ്പടുക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം.

നമ്മുടെ സ്വാതന്ത്രസമരഭടന്‍മാര്‍ക്ക് അഭിമാനം പകരുന്ന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. #സങ്കല്‍പ്പ്‌സേസിദ്ധി’, പ്രധാനമന്ത്രി പറഞ്ഞു.

****