Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


മഹാത്മാഗാന്ധിയുടെ പ്രചോദനാത്മകമായ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത എല്ലാ ധീര വ്യക്തികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ കൃതജ്ഞതയോടെ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ എണ്ണമറ്റ ആളുകളെ ഒന്നിപ്പിച്ച ദേശസ്‌നേഹത്തിന്റെ ഒരു തീപ്പൊരിയാണ് ക്വിറ്റ് ഇന്ത്യാ സമര സേനാനികളുടെ ധൈര്യത്താൽ ജ്വലിപ്പിക്കപ്പെട്ടതെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

“ബാപ്പുവിന്റെ പ്രചോദനാത്മകമായ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത എല്ലാ ധീര വ്യക്തികളെയും അഗാധമായ കൃതജ്ഞതയോടെ നാം ഓർക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ എണ്ണമറ്റ ആളുകളെ ഒന്നിപ്പിച്ച ദേശസ്‌നേഹത്തിന്റെ ഒരു തീപ്പൊരിയാണ് അവരുടെ ധൈര്യത്താൽ ജ്വലിപ്പിക്കപ്പെട്ടത്.”

 

***

SK