Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

{ഗാമവികസനത്തിലൂടെ ഭാരത വികസനം ദൗത്യത്തിന്റെ ഉദ്ഘാടനം ഡോ. ബി. ആര്.അംബേദ്ക്കറുടെ 125-ാം ജന്മ വാര്ഷികത്തില് പ്രധാനമന്ത്രി നിര്വഹിച്ചു.

{ഗാമവികസനത്തിലൂടെ ഭാരത വികസനം ദൗത്യത്തിന്റെ ഉദ്ഘാടനം ഡോ. ബി. ആര്.അംബേദ്ക്കറുടെ 125-ാം ജന്മ വാര്ഷികത്തില് പ്രധാനമന്ത്രി നിര്വഹിച്ചു.

{ഗാമവികസനത്തിലൂടെ ഭാരത വികസനം ദൗത്യത്തിന്റെ ഉദ്ഘാടനം ഡോ. ബി. ആര്.അംബേദ്ക്കറുടെ 125-ാം ജന്മ വാര്ഷികത്തില് പ്രധാനമന്ത്രി നിര്വഹിച്ചു.


ഇന്ത്യന് ഭരണഘടന ശില്പി ഡോ. ബാബാ സാഹിബ് അംബേദ്ക്കറുടെ 125-ാം ജന്മ വാര്ഷിക ദിനത്തില് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മോയില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുഷ്പാര്ച്ചന നടത്തി.

പിന്നീട് മോയില് നടന്ന ഒരു പൊതുസമ്മേളനത്തില് വച്ച് ”ഗ്രാമ വികസനത്തിലൂടെ ഭാരതത്തിന്റെ ഉദയം” എന്ന ദൗത്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ ശൂഭകരമായ ദിനത്തില് മോയിലെത്താന് കഴിഞ്ഞത് തന്റെ വിശേഷഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ അനീതികള്ക്കെതിരെയാണ് ഡോ. അംബേദ്ക്കര് പോരാടിയതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സമത്വത്തിനും അന്തസ്സിനും വേണ്ടിയുള്ളതായിരുന്നു ആ പോരാട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ മാസം 14 മുതല് 24 വരെ നടക്കുന്ന ”ഗ്രാമ വികസനത്തിലൂടെ ഭാരതത്തിന്റെ ഉദയം” എന്ന പദ്ധതിയുടെ കേന്ദ്ര ബിന്ദു ഗ്രാമങ്ങളില് നടത്തേണ്ട വികസന പ്രവര്ത്തനങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റ് കര്ഷകര്ക്കും ഗ്രാമങ്ങള്ക്കുമായിട്ടാണ് സമര്പ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്മെന്റിന്റെ ചില വികസന സംരംഭങ്ങളെ പരാമര്ശിക്കവെ, 1000 ദിവസത്തെ സമയപരിധി വച്ച് കൊണ്ട് 18,000 ഗ്രാമങ്ങള് വൈദ്യുതീകരിച്ച് വരികയാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പുരോഗതി ജി.എ.ആര്.വി ആപ്പിലൂടെ ജനങ്ങള്ക്ക് കാണാന് സാധിക്കും. ഗ്രാമങ്ങളില് ഡിജിറ്റല് കണ്ക്ടിവിറ്റി അത്യന്താപേഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. കര്ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തെ കുറിച്ച് പരാമര്ശിക്കവെ ഗ്രാമീണ ജനങ്ങളുടെ വാങ്ങല് ശേഷി വര്ദ്ധിച്ചാല് അത് ഇന്ത്യന് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള് ഊര്ജ്ജസ്വലമാക്കണമെന്ന് പ്രധാനമന്ത്രി നിര്ദ്ദേശിച്ചു.