പിഎം ഇന്ത്യ
നാളെ ജൂൺ നാലിന് ഗുജറാത്തിലെ അഹമ്മദാബാദിൽ തുടക്കമിടുന്ന പ്രഥമ ലോക യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2026 ഉയർത്തിക്കാട്ടി, യോഗയ്ക്ക് ലോകമെമ്പാടും വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള യോഗാ പ്രേമികളെ ഈ വേദി ഒന്നിച്ചു കൊണ്ടുവന്നുവെന്നും യോഗാസനത്തിന്റെ ആഗോള കായിക ഭൂപടത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. നാളെ വൈകുന്നേരം 6:40-ഓടെ സാങ്കേതിക വിദ്യയിലൂടെ ഈ ചടങ്ങിൽ പങ്കുചേരുമെന്ന് ശ്രീ മോദി അറിയിച്ചു. പുതുമയാർന്ന ഈ പരിപാടി സംഘടിപ്പിച്ചവർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“ലോകമെമ്പാടും യോഗയ്ക്ക് വൻ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്! നാളെ ജൂൺ നാലിന് വളരെ സവിശേഷമായ ഒരു മത്സരം, പ്രഥമ ലോക യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2026 അഹമ്മദാബാദിൽ ആരംഭിക്കുകയാണ്. ഈ വേദി ലോകമെമ്പാടുമുള്ള യോഗാ പ്രേമികളെ ഒന്നിപ്പിച്ചിരിക്കുന്നു. യോഗാസനത്തിന്റെ ആഗോള കായിക ഭൂപടത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. നാളെ വൈകുന്നേരം ഏകദേശം 6:40-ഓടെ സാങ്കേതികവിദ്യയിലൂടെ ഞാൻ ഈ ചടങ്ങിൽ പങ്കുചേരും. പുതുമയാർന്ന ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങളും ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകളും നേരുന്നു.
@yogasanabharat
@worldyogasana”
Yoga is gaining tremendous popularity across the world! Tomorrow, on 4th June, a very special competition, the 1st World Yogasana Sports Championship 2026 commences in Ahmedabad. This platform has brought together Yoga enthusiasts from around the world. It is a significant…
— Narendra Modi (@narendramodi) June 3, 2026
***
NK