Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഇവിടെ വലിയതോതില്‍ തടിച്ചുകൂടിയിട്ടുള്ള സുരേന്ദ്ര നഗറിലെ എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,

എന്നെങ്കിലും ഇവിടെ ഒര വിമാനത്താവളം നിര്‍മ്മിക്കുമെന്ന് ചോട്ടീല ചിന്തിച്ചിട്ടുണ്ടാകുമോ? സുരേന്ദ്രനഗര്‍ ജില്ല എപ്പോഴെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമോ? ഇവിടെ ഒരു വിമാനത്താവളം നിര്‍മ്മിക്കുന്നത് നല്ലതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? ഇവിടെ ഒരു വിമാനത്താവളം നിര്‍മ്മക്കണമോ വേണ്ടയോ? ഇവിടെ ഒരു വിമാനത്താവളം നിര്‍മ്മിക്കുകയും അവിടെ നിന്നും വിമാനങ്ങള്‍ പറയുന്നരുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ അതിനെ വികസനമെന്ന് വിളിക്കുമോ? നിങ്ങള്‍ ഈ വികസനം ഇഷ്ടപ്പെടുന്നുവോ? വികസനം നടക്കുന്നുണ്ടോ? വികസനം അനിവാര്യമാണോ? ഈ വികസനം ഗുജറാത്തിന്റെ ഭാവിയില്‍ മാറ്റങ്ങളുണ്ടാക്കുമോ? ഈ വികസനം നിങ്ങളുടെ കുട്ടികളുടെ ഭാവി മാറ്റിമറിയ്ക്കുമോ? ഏറെ നല്ലത്!

നിങ്ങള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരോട് ചോദിക്കുക; നിങ്ങള്‍ വീടില്ലാത്തവരോട് ചോദിക്കുക, അവര്‍ക്ക് വിടുവേണമോയെന്ന്: അതേ. അവര്‍ക്ക് ഒരു വീട് നല്‍കണമെങ്കില്‍ അവരുടെ താമസത്തിന് സൗകര്യമൊരുക്കണമെങ്കില്‍, വികസനമില്ലാതെ അത് സാദ്ധ്യമല്ല. വികസനം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് ഒരു രാഷ്ട്രീയക്കാരന്‍ ഒരു പ്രദേശത്ത് കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന പമ്പ് സ്ഥാപിക്കാന്‍ വേണ്ട സൗകര്യം ചെയ്താല്‍ ” ഞാനാണ് നിങ്ങളുടെ സ്ഥലത്ത് പമ്പ് സ്ഥാപിച്ചത്, അതുകൊണ്ട് ദയവുചെയ്ത് തെരഞ്ഞെടുപ്പില്‍ എന്നെ പിന്തുണയ്ക്കു; ഞാന്‍ ഈ പ്രദേശത്ത് ഒരു പമ്പുകൂടി സജ്ജമാക്കും.” എന്ന് അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളില്‍ അയാള്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ പ്രദേശത്ത് വികസനം നടപ്പാക്കിയതിന്റെ പേരില്‍ തന്റെ വിജയം ഉറപ്പാക്കാന്‍ നിങ്ങളോട് അയാള്‍ തീര്‍ച്ചയായും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. എന്നാല്‍ എന്തിന് വേണ്ടിയാണത്? ഒരു കൈ കൊണ്ട് പ്രവര്‍ത്തിക്കുന്ന

വെള്ളത്തിന് വേണ്ടിയുള്ള ഒരു കൈപ്പമ്പിന്റെ സ്ഥാപിക്കലിന് വേണ്ടി. ഇതായിരുന്ന വികസനത്തിന്റെ നിര്‍വചനം.

ഇന്ന് നര്‍മ്മദ മാതാവില്‍ നിന്നുമുള്ള വെള്ളം ഓരോ ഗ്രാമത്തിലും ഓരോ കുടുംബത്തിലും വമ്പന്‍ പൈപ്പ്‌ലൈന്‍ നിര്‍മ്മിച്ച് എത്തിക്കുന്ന ഒരു ഗവണ്‍മെന്റാണുള്ളത്. ഈ നര്‍മ്മദാ പദ്ധതികൊണ്ട് ഗുജറാത്തിലാകെ ഏറ്റവും നേട്ടമുണ്ടാകുന്ന ജില്ല, ആ ജില്ലയുടെ പേരാണ്. എന്താണ് ആ ജില്ലയുടെ പേര്? എന്താണ് പേര്? ആ ജില്ലയുടെ പേരാണ് സുരേന്ദ്ര നഗര്‍. നര്‍മ്മദയിലെ വെള്ളം, നര്‍മ്മദാ മാതാവ് നിങ്ങളുടെ വീടുകളില്‍ എത്തി ഈ തരിശ് പ്രദേശത്തെ സന്തോഷത്തിന്റെ ഇടമാക്കി മാറ്റി. നര്‍മ്മദയുടെ ശക്തി ഗ്രാമീണ കാര്‍ഷിക മേഖലകളെ മാത്രമല്ല സ്പര്‍ശിക്കുന്നത്. നര്‍മ്മദയിലെ വെള്ളത്തിന് ഒരു തരം ശക്തിയുണ്ട്. ഈ ജലം വഴിയാണ് വരും ദിവസങ്ങളില്‍ സുരേന്ദ്രനഗര്‍ ജില്ല വ്യവസായ വികസനത്തിന്റെ വലിയ കേന്ദ്രമായി മാറാന്‍ പോകുന്നത്. പരമാവധി തൊഴിലവസരങ്ങള്‍ സുരേന്ദ്രനഗറില്‍ സൃഷ്ടിക്കപ്പെടും. ഇത് വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന കേന്ദ്രവുമായി മാറും. എന്തുകൊണ്ടെന്നാല്‍ വെള്ളം ലഭ്യമായാല്‍ ഗവണ്‍മെന്റിന്റെ വികസന സംവിധാനം മുന്നോട്ടുപോകും. ഈ നിര്‍മ്മിക്കുന്ന വിമാനത്താവളവും അതേ രീതിയിലുള്ള സംഭാവന നല്‍കും. വരും ദിവസങ്ങളില്‍ ഇത് സുരേന്ദ്രനഗര്‍, രാജ്‌കോട്ട്, മോര്‍ബി ജില്ലകള്‍ തമ്മില്‍ ഏത് ജില്ലയാണ് മറ്റൊന്നിനെക്കാള്‍ വേഗത്തില്‍ വികസനം നേടുന്നത് എന്നതിനെ ചൊല്ലി ഒരു മത്സരം നടക്കും. അത് വളരെ ആരോഗ്യകരമായ മത്സരവുമായിരിക്കും. അതുകൊണ്ടാണ് വളരെ വേഗത്തില്‍ലുള്ള വികസനത്തിന് ശേഷിയുള്ള സുരേന്ദ്ര നഗര്‍ ജില്ലയ്ക്കും രാജ്‌കോട്ട് ജില്ലയ്ക്കും മദ്ധ്യത്തിലായി നുറുക്കണക്കിന് കോടിരൂപ ചെലവഴിച്ചുകൊണ്ട് വളരെ വിശാലമായ ഒരു വിമാനത്താവളം നിര്‍മ്മിക്കുന്നതിന് തറക്കല്ലിടുന്നത്. ഇതുപോലും നല്ലതല്ലെന്ന് തോന്നുന്ന ചില ആള്‍ക്കാരുമുണ്ട്. എന്നാല്‍ നിങ്ങള്‍ അവരോട് ഒരു ബസില്‍ യാത്ര ചെയ്യാന്‍ പറഞ്ഞുനോക്കൂ, എന്തുകൊണ്ടാണ് നിങ്ങള്‍ വിമാനത്തില്‍ യാത്രചെയ്യുന്നതെന്ന് ചോദിച്ചുനോക്കൂ, അപ്പോള്‍ അവര്‍ക്ക് നേരത്തെ എത്തേണ്ടതുണ്ടെന്ന് അവര്‍ പറയും. അപ്പോള്‍ അവര്‍ക്ക് നേരത്തെ എത്തണം, ബാക്കിയുള്ള ആള്‍ക്കാര്‍ക്ക് നേരത്തെ എത്തേണ്ടതില്ലേ!

രാജാക്കന്മാര്‍ മാത്രം വിമാനത്തില്‍ സഞ്ചരിച്ചിരുന്ന ആ പഴയകാലമല്ല ഇത്. അതുകൊണ്ടാണ് ഹവായ് ചെരിപ്പ്(സ്ലിപ്പര്‍) ധരിക്കുന്ന ഒരു വ്യക്തിക്കുപോലും വിമാനയാത്ര താങ്ങാന്‍ കഴിയുന്ന തരത്തില്‍ വ്യോമയാന മേഖലയെ വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ പറഞ്ഞത്. അത് നിങ്ങളെയെല്ലാം അതിശയിപ്പിക്കും. ഇക്കാലത്ത് ലോകത്താകമാനം തന്നെ വ്യോമയാനമേഖലയ്ക്ക് വലിയ പ്രധാന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഒരു വ്യോമയാന നയവും ഉണ്ടാക്കിയിട്ടില്ല. നിങ്ങള്‍ എപ്പോഴെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേന്ദ്ര ഗവണ്‍മെന്റിന് ഒരു വ്യോമയാന നയമില്ല. ഗവണ്‍മെന്റ് രൂപീകരിച്ചയുടന്‍ തന്നെ ഞങ്ങള്‍ വ്യോമയാനനയത്തിന് രൂപം നല്‍കി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നീ വലിയ സ്ഥലങ്ങളില്‍ മാത്രം നിയന്ത്രിച്ചുനിര്‍ത്താതെ ചെറിയ പ്രദേശങ്ങള്‍ കൂടി ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുത്തു. ദീര്‍ഘദൂരങ്ങളുമായി ബന്ധപ്പെടാന്‍ അവസരമില്ലാത്ത സ്ഥലങ്ങളില്‍ വിമാനത്തില്‍ ആ സ്ഥലങ്ങളിലേക്ക് പോകാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവന്നിരിടുന്നിടത്ത് യാത്രാസമയം ഒരു മണിക്കൂറിന് താഴേയായി കുറയ്ക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് ടിക്കറ്റ് നിരക്ക് 2,500 രൂപയായി നിജപ്പെടുത്തി വ്യോമയാനമേഖലയെ ശക്തിപ്പെടുത്താം. ഇതിനകം എട്ട് റൂട്ടുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഗുജറാത്തില്‍ കണ്ട്‌ലയ്ക്ക് ഇതിന്റെ ഗുണം ലഭിച്ചും കഴിഞ്ഞു. മിതാപൂറിന് ലഭിക്കാന്‍ പോകുന്നു. ഭാവിയില്‍ ചെറിയ പ്രദേശങ്ങളും ഇതുപോലെ ബന്ധിപ്പിക്കും. ഇന്ന് രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ രണ്ടോ, മൂന്നോ വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളുമുണ്ട്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും 10-15-20 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകും. അങ്ങനെയാണ് വിമാന യാത്രികര്‍ വര്‍ദ്ധിക്കുന്നത്. വിമാന യാത്രികരുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ദ്ധനയുണ്ടായെന്ന ഏറ്റവും പുതിയ വിവരങ്ങള്‍ എന്റെ പക്കലുണ്ടെന്നുള്ളത് നിങ്ങളെ സന്തോഷിപ്പിക്കും. അതുകൊണ്ടാണ് ഞാന്‍ ഗുജറാത്തിലെ ജനങ്ങളേയും ഈ പ്രദേശത്തെ ആളുകളെയും രാജ്‌കോട്ടില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉണ്ടാക്കുന്ന പ്രവൃത്തി ആരംഭിച്ചതിന് അഭിനന്ദിക്കുന്നത്. ഈ പദ്ധതിയില്‍, ഇത്രയും വലിയൊരു വിമാനത്താവളത്തിന് വെറും നാലു ശതമാനം ഭൂമി മാത്രം കര്‍ഷകരില്‍ നിന്നും എടുക്കേണ്ടതുള്ളുവെന്നതില്‍ ഞാന്‍ സന്തോഷവാനാണ്. വെറും നാലു ശതമാനം. ഈ വിമാനത്താവളം നിര്‍മ്മിക്കുന്ന ബാക്കി 96 ശതമാനം ഭൂമിയും തരിശു നിലങ്ങളാണ്. അതാണ് കാര്‍ഷിക വീക്ഷണകോണില്‍ നിന്നും നോക്കുമ്പോള്‍ വളരെ പ്രാധാന്യമുള്ള സുരേന്ദ്രനഗറിലെ ഭൂമിക്ക് പകരം ഈ തരിശുനിലം തെരഞ്ഞെടുത്തത്. ആ ഭൂമി നമ്മള്‍ വിമാനത്താവളത്തിന് വേണ്ടി ഉപയോഗിക്കുന്നു. വിജയ്ബാബു പറഞ്ഞതുപോലെ രാജ്‌കോട്ട് വിമാനത്താവളത്തിന് നിരവധി അതിര്‍ത്തികളുണ്ടായിരിക്കും, ഈ ദിവസങ്ങളില്‍ ഇതിന്റെ അതിര്‍ത്തിഭിത്തി ബസ് സ്റ്റാന്‍ഡില്‍ നിന്നുംപോലും കാണാനും കഴിയും. അങ്ങനെയാണ് രാജ്‌കോട്ടും അതിന്റെ മുഴുവന്‍ പ്രദേശങ്ങളും വികസിക്കുന്നത്. അതാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് ഇവിടെ നിന്നും ആരംഭിക്കുന്ന ഭാവികാലം മനസില്‍കണ്ടുകൊണ്ടുള്ള നടപടികള്‍, അക്കാലം വളരെ വിദൂരവുമല്ല. ആര്‍ക്കെങ്കിലും ലോകത്തിന്റെ ഏതെങ്കിലും ഭാഗം സന്ദര്‍ശിക്കണമെന്നുണ്ടെങ്കില്‍ ചോട്ടിലയ്ക്കും രാജ്‌കോട്ടിനുമിടയ്ക്കുള്ള ഈ വിമാനത്താവളം ഉപയോഗപ്പെടും. അതുകൊണ്ട് വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്.

ഇന്ന് സുരേന്ദ്ര നഗറിലും വാധ്വാനിലുമായി പ്രധാനപ്പെട്ട മറ്റു രണ്ടു പരിപാടികള്‍ കൂടി നടത്തുന്നുണ്ട്. സൂര്‍-സാഗര്‍, ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ആഹ്‌ളാദത്തിന്റെ ഒരു സമുദ്രമായി മാറും. വെള്ളത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് മൃഗസംരക്ഷണം വികസിപ്പിക്കും. ആളോഹരി പാലുല്‍പ്പാദനവും വര്‍ദ്ധിപ്പിക്കും. അഞ്ച്-ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സൂര്‍-സാഗര്‍ ഡറയിയുണ്ടാകേണ്ടതായിരുന്നു. മുന്‍കാല ഗവണ്‍മെന്റുകള്‍ ഡയറികള്‍ ആരംഭിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമമാണുണ്ടാക്കിയത്. എന്തിന് വേണ്ടി ചെയ്തുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു! ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഡയറിയുണ്ടാക്കാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് ഗവണ്‍മെന്റ് ഖജനാവില്‍ നിന്നും സഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് സൗരാഷ്ട്ര ജില്ലയിലെ മിക്കവാറും എല്ലാഭാഗത്തും ഡയറി വ്യവസായം പൂര്‍ണ്ണ ഉന്മേഷത്തോടെ വികസിക്കുകയും ചെയ്തിട്ടുണ്ട്. കന്നുകാലി കര്‍ഷകര്‍ക്ക് ഇതിനെക്കാള്‍ വലിയൊരു സഹായം നല്‍കാന്‍ കഴിയില്ല. പാലിന് അവര്‍ക്ക് അര്‍ഹമായ വില ലഭിക്കണം. ഇന്ന് ഒരു പ്ലാന്റിന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. സുര്‍-സാഗറും നര്‍മ്മദ മാതാവും പാലുല്‍പ്പാദനം വലിയതോതില്‍ വര്‍ദ്ധിക്കും. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ പ്രവര്‍ത്തനം സുരേന്ദ്ര നഗര്‍ ജില്ലയിലുള്ളവര്‍ക്ക് ആഹ്‌ളാദത്തിന്റെ സമുദ്രമായി മാറും. ആഹ്‌ളാദത്തിന്റെ ഈ സമുദ്രം കൂടുതല്‍ പുഷ്ടിപ്പെടട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.

ദോരിധജാ ഡാം, നര്‍മ്മദയിലെ ജലത്തെ ദോരിധജാ ഡാമിലേക്ക് സ്വാഗതം ചെയ്യാന്‍ ഇവിടെ എത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, അന്ന് ഈ ജില്ല മുഴുവനും വലിയ സന്തോഷത്തിലായിരുന്നു. ദാഹാര്‍ത്ഥനായ ഒരു മനുഷ്യനേ വെള്ളത്തിന്റെ വാഞ്ഛയെക്കുറിച്ച് അറിയുകയുള്ളു, വെള്ളത്തിന്റെ ലഭ്യത എന്നാല്‍ എന്തെന്ന് കച്ച്-സൗരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് അറിയാം. ഒരു കാലമുണ്ടായിരുന്നു; മുമ്പ് വാധ്വയില്‍ 15-20 ദിവസം കൂടുമ്പോഴായിരുന്നു വെള്ളം വിതരണം ചെയ്തിരുന്നത്. ഒരു അതിഥി വരുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ അവരോട് ഉച്ച സമയത്ത് സന്ദര്‍ശിക്കാന്‍ അവര്‍ പറഞ്ഞിരുന്നു. രാത്രിയെങ്ങാനുമാണ് വരുന്നതെങ്കില്‍ അടുത്തദിവസം രാവിലെ അവര്‍ക്ക് കുളിക്കാനും മറ്റുമായി രാവിലെ വെള്ളം ലഭ്യമാക്കാന്‍ ആതിഥേയന് കഴിയില്ലായിരുന്നു. ഈ മേഖല അത്തരം ദിവസങ്ങളെയാണ് അഭിമുഖീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് വാധ്വാനഗറിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ലളിതമായി വെള്ളം ലഭ്യമാക്കുന്നതിനായി 300-350 കിലോമീറ്റര്‍ പൈപ്പ് ഇട്ടിട്ടുണ്ട്. പുതുതായി വെള്ളടാങ്ക് നിര്‍മ്മിച്ചിട്ടുള്ളതുകൊണ്ട് പാനയോഗ്യമായ വെള്ളവും ലഭ്യമാണ്. ഈ മേഖലയിലെ സഹോദരിമാര്‍ക്ക് എത്ര അഭിനന്ദനങ്ങള്‍ നല്‍കിയാലും അതൊന്നും കൂടുതലാവില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ കഷ്ടപ്പാടില്‍ നിന്നും മോചിതരായ സഹോദരിമാരെ എത്ര അഭിനന്ദിച്ചാലും അത് മതിയാവില്ല. ഇന്ന് ഏറ്റവും പുതുതായി മോര്‍ബിയിലൂടെ റോഡ് പുനര്‍നിര്‍മ്മിക്കുകയാണ്. അഹമ്മദാബാദിനും രാജ്‌കോട്ടിനു മിടയിലുള്ള റോഡിന്റെ വീതികൂട്ടുകയാണ്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും വേഗത്തില്‍ ഗ്രഹിക്കാനാവില്ല. എന്നാല്‍ നിങ്ങള്‍ക്ക് സമയമുണ്ടെങ്കില്‍ ബി.ജെ.പി ഗവണ്‍മെന്റ് അധികാരത്തിലില്ലായിരുന്ന കാലത്തെ പത്രങ്ങള്‍ ഒന്നു വായിച്ചുനോക്കണം. അഹമ്മദാബാദ്-രാജ്‌കോട്ട് ഹൈവേയില്‍ കുറഞ്ഞത് ആഴ്ചയില്‍ നാലു അപകടങ്ങളെങ്കിലും ഉണ്ടാകുമായിരുന്നു. നിരവധി അമ്മമാര്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. കുടുംബങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഒരു വര്‍ഷം 100 ല്‍ കൂടുതല്‍ വലിയ അപകടങ്ങള്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍ പാത വളരെ ഇടുങ്ങിയതായിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു; ആ സമയത്ത് ഞാന്‍ രാജ്കരണിലുണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ക്ക് ലിംബാഡി-ബഗോധര എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണുകള്‍ ഉള്ള കാലമായിരുന്നില്ല അത്, പഴയ ഫോണുകളായിരുന്നു. ഒരിക്കല്‍ ഒരു വന്‍ അപകടത്തെക്കുറിച്ച് വിവരം ലഭിച്ചു. ഞാന്‍ അഹമ്മദാബാദില്‍ നിന്നും നമ്മുടെ അശോകാബായിയെ അങ്ങോട്ടേയ്ക്ക് വേഗത്തിലയച്ചു. ആഴ്ചയില്‍ 2-4 പ്രാവശ്യം ഞങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നിരുന്നു. നിങ്ങള്‍ രാജ്‌കോട്ടിലേയോ, സുരേന്ദ്ര നഗറിലേയോ ജനങ്ങളോട് ചോദിച്ചു നോക്കൂ, അവിടെ മിക്കവാറും കുടുംബങ്ങള്‍ക്ക് ഏതെങ്കിലുമൊക്കെ കുടുംബാംഗങ്ങളെ അപകടങ്ങളില്‍ നഷ്ടപ്പെട്ടിരിക്കും.

1995ല്‍ ബി.ജെ.പി ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍, കേശുഭായി മുഖ്യമന്ത്രിയായപ്പോള്‍ ആദ്യമായി കൈക്കൊണ്ട തീരുമാനം റോഡ് അപകടങ്ങളില്‍ മരണപ്പെടുന്ന നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവിതം രക്ഷിക്കുന്നതിനായി റോഡുകള്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു. അത് ബി.ജെ.പി ഗവണ്‍മെന്റ് ചെയ്തു. അതിന്റെ ഫലമായി റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഇന്ന് ഗതാഗതം കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്തു. കേന്ദ്ര ഗവണ്‍മെന്റാണെങ്കില്‍ ഇവയെ ആധുനികമാക്കാനും ആറുവരിയാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതും. വികസനത്തിന് ആറുവരി ഹൈവേകള്‍ അനിവാര്യമാണ്. വളര്‍ച്ചയ്ക്ക് വേഗത അനിവാര്യമാണ് – അത് വിമാനത്തിന് വേണ്ടിയുള്ള സൗകര്യങ്ങളായാലും, റോഡായാലും. നമ്മള്‍ ഒരേസമയം ഇക്കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. മോര്‍ബിയിലേക്ക് റോഡോ, അല്ലെങ്കില്‍ മോര്‍ബിയിലേക്കുള്ള റോഡ് വീതികൂട്ടുകയോ എന്നാല്‍ നാം വ്യാവസായിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നാണ് അര്‍ത്ഥം. കച്ച് വരെ ഒരു വ്യാവസായിക ഇടനാഴി വികസിപ്പിച്ചിട്ടുണ്ട്, ഈ ഘടന അക്കാര്യത്തെ സഹായിക്കും.

അതുകൊണ്ടാണ് എനിക്ക് ഇന്ന് ഒരേ സമയത്ത് പഞ്ചാല്‍ പാന്തക്കില്‍ അഞ്ച് പദ്ധതികളുടെ തറക്കല്ലിടുകയോ സമര്‍പ്പിക്കുകയോ ചെയ്യാനുള്ള അവസരം ഒരുങ്ങിയത്. ഗുജറാത്തിലെ ഗവണ്‍മെന്റ് പഞ്ചാല്‍ പാന്തക്കിന് തീര്‍ത്ഥയാത്രാ പ്രാധാന്യവും നല്‍കുന്നു. അതുകൊണ്ട് ചോട്ടിലയിലെ ചാമുണ്ഡിമാതാ, ത്രിനേത്രേശ്വര്‍, ത്രിണേദാര്‍, സുന്ദരി ഭവാനി, സുരജ്‌ദേവല്‍, ഭണ്ഡിയവെരി, ജാരിയ മഹാദേവ്, ഗേബിനാഥ്, അവലിയാത്തകാര്‍, എന്നിവയൊക്കെ പഞ്ചാല്‍ പാന്ഥക്കിലെ നമ്മുടെ മതപരമായ സ്ഥലങ്ങളാണ്. അവയെ പരസ്ഥരം യാത്രാധാം ആയി ബന്ധിപ്പിച്ച് വികസിപ്പിക്കുന്നതിനായി ഗുജറാത്ത് ഗവണ്‍മെന്റ് മഹത്തരമായ ഒരു പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്. നമ്മുടെ താര്‍നേത്ര പ്രദര്‍ശന വിപണ മേളയില്‍ എങ്ങനെ വിദേശ സഞ്ചാരികളെ കൊണ്ടുവരാമെന്നതിനെക്കുറിച്ചാണ് നാം ആലോചിക്കുന്നത്? ചോട്ടിലയില്‍ ഒരു വിമാനത്താവളം നിര്‍മ്മിച്ചാല്‍ നിങ്ങളുടെ താര്‍നേത്ര പ്രദര്‍ശനവിപണ മേളയെ ഒരു അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേളയായി വികസിപ്പിക്കാന്‍ കഴിയും. ഒരു തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സമ്പദ്ഘടനയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. അത് സാമ്പത്തിക പുരോഗതിക്ക് സഹായിക്കും. വ്യക്തമായ ഈ സമീപനത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്തിന്റെ വിവിധ ഭാഗത്തെ വികസന യാത്രകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ നിരന്തരമായ ചലനാത്മകത പ്രകടിപ്പിക്കുന്ന ഗുജറാത്ത് ഗവണ്‍മെന്റിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. അവര്‍ ഈ വികസന യാത്രയ്ക്ക് നല്‍കിയ പുതിയ മാനങ്ങള്‍ക്കും അതിലൂടെ വികസിത ഗുജറാത്ത് എന്ന പ്രതിജ്ഞയുമായി നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിനും, ആധുനിക സമ്പുഷ്ടമായ ഗുജറാത്തിനും ആശംസകള്‍ അര്‍പ്പിക്കുന്നു.

2022ല്‍ നാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. നമുക്ക് അഞ്ചുവര്‍ഷം സമയമുണ്ട്. ഈ അഞ്ചുവര്‍ഷം കൊണ്ട് എന്താണ് സംഭാവന ചെയ്യാന്‍ പോകുന്നതെന്ന് രാജ്യത്തെ ഓരോ പൗരനും തീരുമാനിക്കണം. മറ്റാരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ, ഗവണ്‍മെന്റോ, മുന്‍സിപ്പാലിറ്റിയോ, അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ചെയ്യട്ടെ എന്ന രീതിയിലാകരുത്. ഞാന്‍ ചെയ്യും, അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്റെ രാജ്യത്തിന് വേണ്ടി ഞാന്‍ തീര്‍ച്ചയായും ഇത് ചെയ്യും എന്ന പ്രതിജ്ഞ രാജ്യത്തെ ഓരോ പൗരനുമെടുക്കണം. നര്‍മ്മദ മാതാവ് നമ്മുടെ വീടുകളില്‍ എത്തിയിരിക്കുന്ന ഈ അവസരത്തില്‍, തുള്ളി ജലസേചനത്തെ ആശ്രയിക്കാത്ത സുരേന്ദ്രനഗറിലെ ഒരു കൃഷിയിടം പോലും ഇല്ലാത്ത ഈ അവസരത്തില്‍ ഒരു വമ്പന്‍ വിളവിന് സാദ്ധ്യതയുള്ള ഈ സമയത്ത് ഞാന്‍ സുരേന്ദ്രനഗര്‍ ജില്ലയോട് അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ കൃഷിയെ സൂക്ഷ്മ ജലസേചന മാര്‍ഗ്ഗങ്ങളും സ്പ്രിങ്കിളറുമുപയോഗിച്ച് തുള്ളി ജലസേചനത്തിലൂടെ ആധുനികവല്‍ക്കരിക്കാം. സുരേന്ദ്രനഗറിലെ കൃഷിക്കാന്‍ തുള്ളി ജലസേചനം കൃഷിക്കായി സ്വീകരിക്കുന്നുണ്ടെങ്കില്‍ ഏതുതരത്തിലുള്ള വിപ്ലവമാണ് നാംകൊണ്ടുവരുന്നതെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അത് നര്‍മ്മദാ മാതാവിന്റെ വെള്ളം നീതി പൂര്‍വകമായി ഉപയോഗിക്കുന്നതിനും സഹായിക്കും. എന്തെന്നാല്‍ എല്ലായ്‌പ്പോഴും വെള്ളത്തിന്റെ ഉപയോഗം ഗുജറാത്തിലെ ജീവിതത്തിനും മരണത്തിനും നേരെ ഉയരുന്ന ഒരു പ്രധാന ചോദ്യമായിരുന്നു. അപ്പോള്‍ അത് നമുക്ക് ലഭിക്കുമ്പോള്‍ നാം അതിനെ നമ്മുടെ ജീവനക്കാളെറെ സ്‌നേഹിക്കണം. ഒരു തുളളി വെള്ളം പോലും നാം പാഴാക്കി കളയാന്‍ പാടില്ല. ശരിയായി ഉപയോഗിക്കാതെ നാം അത് ചെലവഴിക്കാന്‍ പാടില്ല. ഇതാണ് ഗുജറാത്തിലെ ഓരോ പൗരന്റെയും കടമ.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ നാം ഒരു പ്രതിജ്ഞയെടുക്കണം. ഈ തുള്ളി ജലസേചനം, ഈ സൂക്ഷ്മ ജലസേചനമാര്‍ഗ്ഗങ്ങള്‍, ശാസ്ത്രീയ രീതികള്‍, സാങ്കേതികവിദ്യയുടെ ഉപയോഗം ഇവയെല്ലാം കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന നമ്മുടെ പ്രതിജ്ഞയില്‍ പ്രധാന പങ്കുവഹിക്കണം.

ഇവിടെ വലിയതോതില്‍ തടിച്ചുകൂടിയതിനും നിങ്ങളുടെ ആശംസകള്‍ക്കും ആശ്ചര്യപ്പെടുത്തുന്ന സ്‌നേഹത്തിനും ഞാന്‍ ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ നന്ദിരേഖപ്പെടുത്തുന്നു. ഇത്ര വന്‍ ജനക്കൂട്ടത്തെ ഞാന്‍ കാണുകയാണ്, എവിടെനോക്കിയാലും ആളുകളെകാണാം, ചോട്ടിലയില്‍ എനിക്ക് കാണാന്‍ കഴിയുന്നിടത്തോളം.

ഭാരത് മാതാ കി ജയ് (ഭാരതമാതാവ് ജയിക്കട്ടെ)
നിങ്ങളുടെ സര്‍വശക്തിയുപയോഗിച്ച് മുഷ്ടി ചരുട്ടിക്കൊണ്ട് ഉറക്കെപറയുക
ഭാരത് മാതാ കി ജയ് (ഭാരതമാതാവ് ജയിക്കട്ടെ)
ഭാരത് മാതാ കി ജയ് (ഭാരതമാതാവ് ജയിക്കട്ടെ)
ഭാരത് മാതാ കി ജയ് (ഭാരതമാതാവ് ജയിക്കട്ടെ)