Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ റോഡ് അപകടത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം


ഗുജറാത്തില്‍ റോഡ് അപകടത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി പറഞ്ഞു, ‘ഗുജറാത്തിലെ രംഗ്‌ഹോളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ഏവരെയും ഞാന്‍ അനുശോചനം അറിയിക്കുന്നു. അപകടം അത്യന്തം ദൗര്‍ഭാഗ്യവും, മനോവേദന ഉളവാക്കുന്നതുമാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’

***