പിഎം ഇന്ത്യ
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴില്‍ ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ വസാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോയില്‍ ആന്റ് വാട്ടറിന്റെ (ഐ.ഐ.എസ്.ഡബ്ലു.സി) കൈവശമുള്ള 4.64 ഹെക്ടര്‍ ഭൂമി (46384 ചതുരശ്ര മീറ്റര്‍) 12.67 കോടി രൂപ നഷ്ടപരിഹാരത്തിന് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ദേശീയ പാത 8 ല്‍ അഹമ്മദാബാദ് വഡോദര ഹൈവേയുടെ വിപുലീകരണത്തിനും ആറുവരിപ്പാതയാക്കുന്നതിനുമാണ് ഈ ഭൂമി കൈമാറുന്നത്.
വഡോദരയെയും അഹ്മദാബാദിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയാണ് എന്‍.എച്ച് -8. ഇതിന്റെ അഹമദാബാദ്- വഡോദര ഭാഗം ആറുവരിപ്പാതയാക്കുന്നതിലൂടെ ഈ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍, ഗതാഗതം, വാര്‍ത്താവിനിമയം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് ഏറെ പ്രയോജനം ചെയ്യും. വളര്‍ച്ചാ നിരക്ക് കൂട്ടാന്‍ സുപ്രധാന മേഖലകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.