പിഎം ഇന്ത്യ
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ പദ്ധതികളായ Prime Minister’s Rural Development Fellows (PMRDF) ല്‍ ഗ്രാമപ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന 230 യുവജനങ്ങളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. 11 യുവാക്കള്‍ വിദൂരസ്ഥ, ഗ്രാമീണ, ഗിരിവര്‍ഗ്ഗ, ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളില്‍ കാഴ്ചവയ്ക്കുന്ന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി മുമ്പാകെ വിവരിച്ചു.
ഏകഭാരതം ശ്രേഷ്ഠഭാരതം, സ്വഛഭാരത ദൗത്യം, ആരോഗ്യ പരിരക്ഷ. വിദ്യാഭ്യാസം, പോഷകാഹാരം, ഉപജീവനം, മാതൃ ശിശു സംരക്ഷണം എന്നീ രംഗങ്ങളിലുാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. വടക്ക് കിഴക്കന്‍ പ്രദേശങ്ങളുടെ വികസനം, ഗിരിവര്‍ഗ്ഗ വികസനം, ഗ്രാമീണ വിദ്യാഭ്യാസം, ജൈവകൃഷി, ദിവ്യാംഗരുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള തങ്ങളുടെ ചിന്തകള്‍ നിരവധി യുവാക്കള്‍ പ്രധാനമന്ത്രിയുമായി പങ്കിട്ടു.
” Narendra Modi App ” ലൂടെ തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്ന കാര്യം അനുസ്മരിച്ച് കൊണ്ട്, തനിക്ക് ലഭിച്ച പ്രതികരണങ്ങളില്‍ ഒന്നില്‍ പോലും പരാതികള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പങ്കാളിത്തമാണ് എവിടെയും ദൃശ്യമായത്. മാറ്റം കൊണ്ട് വരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും ഗ്രാമീണ പിന്നോക്ക മേഖലകളില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
PMRDF സംരംഭം കൂടുതല്‍ ഫലപ്രദമാക്കാന്‍ ആവശ്യമായ വ്യക്തമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചു.
രാജ്യത്തെമ്പാടുമുള്ള PMRDF Fellowകള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ”മാറ്റം രചിക്കപ്പെടുന്നു” എന്ന പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
കേന്ദ്ര ഗ്രാമ വികസന മന്ത്രി ശ്രീ. ചൗധരി ബീരേന്ദര്‍ സിംങ് തദവസരത്തില്‍ സന്നിഹിതനായിരുന്നു.
Extensive interaction with PM Rural Development Fellows. Heard novel experiences on agriculture, rural development, education & other issues
— Narendra Modi (@narendramodi) February 8, 2016
Our belief in people's participation is firm. It is our Jan Shakti that will take India to new heights of progress. https://t.co/fBy7ScQ1V8
— Narendra Modi (@narendramodi) February 8, 2016