പിഎം ഇന്ത്യ
ഗ്രാമ വികസന രംഗത്ത് ഇന്ത്യയും ആഫ്രിക്കന്‍ ഏഷ്യന്‍ ഗ്രാമവികസന സംഘടനയും (എ.എ.ആര്.ഡി.ഒ) തമ്മില്‍ സഹകരിക്കുന്നതിന് ധാരണാപത്രത്തിലേര്പ്പെടാന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി.
ഇത്പ്രകാരം 2015-17 കാലയളവില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവയ്ക്ക് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് ആന്റ് പഞ്ചായത്തീരാജ് (എന്‍.ഐ.ആര്.ഡി. & പി.ആര്) പോലുള്ള മികവിന്റെ സ്ഥാപനങ്ങളില്‍ എ.എ.ആര്.ഡി.ഒ. എല്ലാ വര്‍ഷവും ശേഷി വികസന പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ പരിശീലന പരിപാടിയും രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ നീണ്ടു നില്ക്കും. ഈ പദ്ധതിക്ക് കീഴില്‍ എന്‍.ഐ.ആര്.ഡി. & പി.ആര് നടത്തുന്ന ഗ്രാമവികസന മാനേജ്മെന്റ് ബിരുദാനന്തര ഡിപ്ലോമ കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കും.