Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചണ്ഡീഗഢില്‍ ഇന്ത്യ-ഫ്രാന്‍സ് വ്യാപാര ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു; 16 കരാറുകള്‍ കൈമാറി

ചണ്ഡീഗഢില്‍ ഇന്ത്യ-ഫ്രാന്‍സ് വ്യാപാര ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു; 16 കരാറുകള്‍ കൈമാറി

ചണ്ഡീഗഢില്‍ ഇന്ത്യ-ഫ്രാന്‍സ് വ്യാപാര ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു; 16 കരാറുകള്‍ കൈമാറി

ചണ്ഡീഗഢില്‍ ഇന്ത്യ-ഫ്രാന്‍സ് വ്യാപാര ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു; 16 കരാറുകള്‍ കൈമാറി


ഇന്നു ചണ്ഡീഗഢില്‍ ഇന്ത്യ-ഫ്രാന്‍സ് വ്യാപാര ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

സി.ഒ.പി. 21 ചര്‍ച്ചകള്‍ ഫലപ്രദമായി ഏകോപിപ്പിച്ചതിനു ഫ്രാന്‍സിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കരാര്‍ വെളിപ്പെടുത്തുംമുന്‍പ് നിര്‍ദിഷ്ട കരാറിന്റെ രൂപരേഖ ഫ്രഞ്ച് പ്രസിഡന്റ് ശ്രീ. ഒലാന്തേ താനുമായി പങ്കുവെച്ചിരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

സി.ഒ.പി.- 21ന് ഏതാനും ദിവസം മുന്‍പ് പാരീസിലുണ്ടായ ഭീകരവാദി ആക്രമണത്തെക്കുറിച്ചു സൂചിപ്പിച്ച പ്രധാനമന്ത്രി, അടിസ്ഥാന നയങ്ങളില്‍നിന്നു പിന്മാറാതെ എങ്ങനെ ഭീകരവാദത്തെ നേരിടാമെന്നു ഫ്രാന്‍സ് കാണിച്ചുതന്നുവെന്നു ചൂണ്ടിക്കാട്ടി.

ഭീകരവാദത്തിനെതിരെ ഇന്ത്യ, ഫ്രാന്‍സുമായി തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുമെന്നു ശ്രീ. നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പരസ്പര പൂരകത്വം വിശദീകരിക്കവേ ഇരു രാജ്യങ്ങളും സൃഷ്ടിക്കപ്പെട്ടത് അന്യോന്യം സഹായിക്കുന്നതിനുവേണ്ടിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

സുരക്ഷാ, പ്രതിരോധ മേഖലകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഇന്ത്യയില്‍നിന്നുള്ള പ്രതിഭയും ഫ്രാന്‍സിന്റെ നിര്‍മാണവൈഭവവും ഒത്തുചേര്‍ന്നാല്‍ ലോകത്തെ കൂടുതല്‍ സുരക്ഷിതമായ ഇടമാക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ സൈബര്‍ സുരക്ഷയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഫ്രഞ്ച് കമ്പനികള്‍ ഇന്ത്യയില്‍ നല്ലപോലെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതി നിലവിലില്ലാത്ത ഒന്നാണെന്നും അത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെട്ട മിഷന്‍ ഇന്നൊവേഷനെക്കുറിച്ചും രാജ്യാന്തര സൗരോര്‍ജ സഖ്യത്തെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി.

16 ധാരണാപത്രങ്ങളും കരാറുകളും ഉച്ചകോടിയില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.