Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇന്‍സ്റ്റിറ്റിയൂഷനിലെ സഹകരണത്തിനായി ഇന്ത്യയും കാനഡയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് മന്ത്രിസഭയുടെ അനുമതി


‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍േേട്ടഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ’യും (ഐ.സി.എ.ഐ) ‘ചാര്‍ട്ടേഡ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ് ഓഫ് കാനഡ (സി.പി.എ കാനഡ)യും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
വിശദാംശങ്ങള്‍:
2011ല്‍ ഒപ്പുവച്ച എം.ഒ.യു. മുന്‍കാലപ്രാബല്യ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.എ.ഐ, ഇന്ത്യയും സി.പി.എ കാനഡയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുവിവതിന് മന്ത്രിസഭ അനുമതി നല്‍കിയത്. നിര്‍ദ്ദിഷ്ട വ്യവസ്ഥയില്‍ അധിഷ്ഠിതമായി രണ്ടു സ്ഥാപനങ്ങളിലേയും അംഗങ്ങള്‍ക്ക് പരസ്പരപൂരകമായി അംഗത്വം നല്‍കുന്നത് ഈ ധാരണാപത്രം വിവക്ഷിക്കുന്നുണ്ട്.്‌നിര്‍വചനം, പഠനം, തുടക്കകാരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെയും പ്രൊഫഷണല്‍ ഗുണങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും കാര്യശേഷിയുടെയും അവലോകനവും ഇത് ഉദ്ദേശിക്കുുണ്ട്.
നേട്ടം:
ഐ.സി.എ.ഐ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ അവരുടെ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉത്തമതാല്‍പര്യത്തിനായി പരസ്പരം ഗുണമുള്ള ഒരു ബന്ധത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയെവിവതാണ് ഇതിന്റെ ലക്ഷ്യം. ഐ.സി.എ.ഐ അംഗങ്ങള്‍ക്ക് അവരുടെ പ്രൊഫഷണല്‍ വിജ്ഞാനമണ്ഡലം വികസിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനോടൊപ്പം ഐ.സി.എ.ഐ. പ്രാദേശികരാജ്യങ്ങളുടെ ബ്രാന്‍ഡ് നിര്‍മ്മാണം ശക്തിപ്പെടുത്തുന്ന ഒരു സ്ഥാപനമായി മാറുകയും ചെയ്യും. ഐ.സി.എ.ഐയും സി.പി.എ. കാനഡയുമായി ശക്തമായ ഒരു പ്രവര്‍ത്തനബന്ധം ഉണ്ടാക്കുതിന് ഈ ധാരണാപത്രം സഹായിക്കും.
ഗുണഭോക്താക്കള്‍:
ഇന്ത്യയിലെ കൂടുതല്‍ക്കൂടുതല്‍ യുവ ചാര്‍റ്റേഡ് അക്കൗണ്ടുമാരെ സി.പി.എ. കാനഡയുടെ പ്രൊഫഷണല്‍ പദവി അംഗീകാരം നേടുന്നതിന് ഈ ധാരണാപത്രം പ്രേരിപ്പിക്കും. അതിലൂടെ അവര്‍ക്ക് കാനഡയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുതിനും സഹായിക്കും. ഇന്ത്യയിലെ നിരവധി ചാര്‍ട്ടേഡ്ഡ് അക്കൗണ്ടന്റുമാര്‍ കനേഡിയന്‍ കമ്പനികളുടെ ഉന്നതതല സ്ഥാനം വഹിക്കുന്നുണ്ട്. സി.പി.എ. കാനഡ അംഗീകാരം കൂടി ലഭിക്കുന്നതോടെ കനേഡിയന്‍ കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ പ്രതിഭകളിലും അവരുടെ വൈദഗ്ധ്യത്തിലും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുകയൂം കൂടുതല്‍ പ്രൊഫഷണലുകളെ സ്വീകരിക്കുകയും ചെയ്യും.
നടപ്പാക്കല്‍ തന്ത്രയും ലക്ഷ്യങ്ങളും
ഐ.സി.എ.ഐ അല്ലെങ്കില്‍ ഐ.സി.എ.ഐയോ കനേഡിയന്‍ പ്രവിശ്യ സി.പി.എ സ്ഥാപനങ്ങളോ നിര്‍ദ്ദേശിച്ചിട്ടുള്ള വിദ്യാഭ്യാസം, പരീക്ഷ, ആവശ്യത്തിനുള്ള പ്രായോഗിക പരിചയം എന്നിവയിലൂടെ ഏതെങ്കിലുമൊരു കനേഡിയന്‍ പ്രവിശ്യ സി.പ.എ. ഘടകത്തില്‍ നിന്നോ അംഗത്വം നേടിയിട്ടുള്ള നല്ല നിലവാരമുള്ള അംഗങ്ങള്‍ക്കാണ് ഈ ധാരണാപത്രം ബാധകമാകുന്നത്. മൂന്നാമത് കക്ഷിയുമായുള്ള മറ്റൊരു കരാര്‍ പ്രകാരം ഐ.സി.എ.ഐയില്‍ നിന്നോ അല്ലെങ്കില്‍ കനേഡിയന്‍ പ്രവിശ്യ സി.പി.എ. ഘടകങ്ങളില്‍ നിന്നോ അംഗത്വം നേടിയിട്ടുള്ളവര്‍ക്ക് ഈ ധാരണാപത്രം സ്വാഭാവികമായി ബാധകമാവില്ല.
പശ്ചാത്തലം:
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് പ്രൊഫഷന്‍ ഇന്ത്യയില്‍ നിയന്ത്രിക്കുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ്  1949ല്‍ പാസാക്കിയ ദി ചാര്‍ട്ടേഡ് അക്കൗണ്ട് ആക്ട് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ ഒരു സംവിധാനമാണ് ഐ.സി.എ.ഐ. ഐക്യകനേഡിയന്‍ അക്കൗണ്ടിങ് പ്രൊഫഷനെ പിന്തുണയ്ക്കുതിനായി ആരംഭിച്ച സംവിധാനമാണ് ‘സി.പി.എ കാനഡ’.