Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചിന്താഗതിയിലുണ്ടായ ഗണ്യമായ മാറ്റം അടയാളപ്പെടുത്തുന്ന, സമീപവർഷങ്ങളിലെ ഇന്ത്യയുടെ വികസന യാത്രയെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


ശ്രീ വെങ്കയ്യ നായിഡു എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ശ്രീ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസന യാത്ര, പരമ്പരാഗതമായ “ചൽതാ ഹേ” എന്ന സമീപനത്തിൽ നിന്ന് മാറ്റം സാധ്യമാണ് എന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന “ബദൽ സക്താ ഹേ” എന്ന ചിന്താഗതിയിലേക്ക് ഉയർന്നത് എങ്ങനെയെന്ന് ഈ ലേഖനം വ്യക്തമാക്കുന്നു.

ഭരണ നിർവഹണത്തിന്റെയും വികസനത്തിന്റെയും നിരവധി മേഖലകളിൽ ഈ മാറ്റം പ്രതിഫലിക്കുന്നു. ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങൾ, ഡിജിറ്റൽ പേയ്‌മെന്റുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള ശ്രമങ്ങൾ എന്നിവയിലൂടെ ദീർഘകാലമായുള്ള വെല്ലുവിളികളെ നിരന്തരവും ദൃഢവുമായ പ്രവർത്തനങ്ങളിലൂടെ പരിഹരിക്കാനുള്ള ശേഷി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

പ്രധാനമന്ത്രി @narendramodi-യുടെ നേതൃത്വം ഇന്ത്യയെ “ചൽതാ ഹേ” എന്ന മനോഭാവത്തിൽ നിന്ന് “ബദൽ സക്താ ഹേ” എന്ന ചിന്താഗതിയിലേക്ക് മാറ്റാൻ സഹായിച്ചുവെന്ന് മുൻ ഉപരാഷ്ട്രപതി ശ്രീ @MVenkaiahNaidu എഴുതുന്നു. ബാങ്കിംഗ് പരിഷ്കാരങ്ങൾ മുതൽ ഡിജിറ്റൽ പേയ്‌മെന്റുകളും ദാരിദ്ര്യ നിർമ്മാർജ്ജനവും വരെ പണ്ട് മറികടക്കാൻ പ്രയാസമെന്ന് കരുതിയ വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെ നേരിടാൻ സാധിച്ചു.

വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ രൂപപ്പെടുത്തുന്ന ചിന്താഗതിയെക്കുറിച്ച് നിർബന്ധമായും വായിച്ചിരിക്കേണ്ട ലേഖനം.

https://indianexpress.com/article/opinion/columns/from-chalta-hai-to-badal-sakta-hai-changing-the-way-india-thinks-10909840/

***

SK