Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചെലവ് കുറയ്ക്കുന്നതിന് ആഭ്യന്തര കല്‍ക്കരിയുടെ ഉപയോഗം


വൈദ്യുതി ഉല്പാദനത്തിലെ ചെലവ് ചുരുക്കുന്നതിന് ആഭ്യന്തര കല്‍ക്കരിയുടെ ഉപയോഗത്തില്‍ ഇളവനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. സംസ്ഥാനങ്ങളിലെ വിതരണ കമ്പനികള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി വാങ്ങാനും ഇത് സഹായകമാകും. കല്‍ക്കരിയുടെ നീക്കത്തിലെ ചെലവും, ഊര്‍ജ്ജവും, ഇതുവഴി കുറയ്ക്കാന്‍ കഴിയും.

കുറഞ്ഞ തോതില്‍ കല്‍ക്കരി ഉപയോഗിക്കുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും റെയില്‍വേ ശൃംഖലയിലെ ചരക്ക് നീക്കത്തിലെ സാന്ദ്രത ഒഴിവാക്കാനും സഹായിക്കും.

വൈദ്യുതി ഉല്പാദനത്തിന് ചെലവ് കുറഞ്ഞ കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഉദയ് പദ്ധതിക്കും അനുഗുണമാണ് ഈ നിര്‍ദ്ദേശം.

ഓരോ സംസ്ഥാനത്തിനും നല്‍കേണ്ട കല്‍ക്കരിയുടെ വിഹിതം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര വൈദ്യുതി അതോറിട്ടി നിശ്ചയിക്കും.