Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചോളകാല ചെമ്പ് ഫലകങ്ങളുടെ തിരിച്ചേൽപ്പിക്കൽ

ചോളകാല ചെമ്പ് ഫലകങ്ങളുടെ തിരിച്ചേൽപ്പിക്കൽ


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെയും സാന്നിധ്യത്തിൽ ലൈഡൻ യൂണിവേഴ്സിറ്റി ലൈബ്രറി, 
പതിനൊന്നാം നൂറ്റാണ്ടിലെ ചോളകാല ചെമ്പ് ഫലകങ്ങൾ ഇന്ത്യാ ഗവൺമെന്റിന് കൈമാറി

21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്ന ചോള ചെപ്പുകൾ, പതിനൊന്നാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ പുറപ്പെടുവിച്ച രാജകീയ വിളംബരങ്ങളാണ്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തുള്ള ചൂളാമണിവർമ്മ വിഹാരം എന്ന ബുദ്ധവിഹാരത്തിന് ആനമംഗലം ഗ്രാമം ദാനമായി നൽകിയതിനെ സാധൂകരിക്കുന്നതാണ് ഈ വിളംബരങ്ങൾ. തമിഴിലും സംസ്കൃതത്തിലും എഴുതപ്പെട്ട ഗ്രന്ഥങ്ങളാണ് ഈ ചെപ്പുകളിൽ അടങ്ങിയിരിക്കുന്നത്.

ഈ ചോള ചെപ്പുകൾ തിരികെ ലഭിക്കുന്നത് അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്; കാരണം ഇവ വെറുമൊരു പുരാതന വസ്തു മാത്രമല്ല, ഭാരതത്തിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും വിലമതിക്കാനാവാത്ത ചരിത്രം കൂടിയാണ്. ഈ ചെപ്പുകൾ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുന്നത് ഇന്ത്യൻ ജനതയ്ക്ക് വൈകാരികമായി ഏറെ പ്രിയപ്പെട്ടതാണ്.

SK

****