പിഎം ഇന്ത്യ
ഛത്തീസ്ഗഢില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്കു നേരെയുണ്ടായ ആക്രമണം ഭീരുത്വം നിറഞ്ഞതും ദൗര്‍ഭാഗ്യകരവുമാണെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസ്താവിച്ചു. സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ ധൈര്യത്തെ പ്രശംസിച്ച പ്രധാനമന്ത്രി, രക്തസാക്ഷികള്‍ നടത്തിയ ജീവത്യാഗം വെറുതെയാവില്ലെന്നു വ്യക്തമാക്കി.
‘ഛത്തീസ്ഗഢില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്കു നേരെയുണ്ടായ ആക്രമണം ഭീരുത്വം നിറഞ്ഞതും ദൗര്‍ഭാഗ്യകരവുമാണ്. അവിടത്തെ സാഹചര്യം നാം ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയാണ്. സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ ധീരത അഭിമാനമുണര്‍ത്തുന്നതാണ്. രക്തസാക്ഷികള്‍ കാട്ടിയ ത്യാഗം വെറുതെയാവില്ല.
അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു.
ഛത്തീസ്ഗഢില്‍ നടന്ന ആക്രമണത്തില്‍ പരുക്കേറ്റവര്‍ പരമാവധി നേരത്തേ സുഖം പ്രാപിക്കട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.
Attack on @crpfindia personnel in Chhattisgarh is cowardly & deplorable. We are monitoring the situation closely.
— Narendra Modi (@narendramodi) April 24, 2017
We are proud of the valour of our @crpfindia personnel. The sacrifice of the martyrs will not go in vain. Condolences to their families.
— Narendra Modi (@narendramodi) April 24, 2017
May those injured in today's attack in Chhattisgarh recover at the earliest.
— Narendra Modi (@narendramodi) April 24, 2017