Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഛത്രപതി ശിവജിയ്ക്ക് പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചു


ഛത്രപതി ശിവജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു.

“ഛത്രപതി ശിവജിയുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ തല കുനിക്കുന്നു . അദ്ദേഹത്തെ പോലെ ധീരോദാത്തവും മഹത്തരവുമായ ആത്മാവ് നമ്മുടെ നാട്ടിൽ ജന്മമെടുത്തതിൽ ഇന്ത്യ അഭിമാനം കൊള്ളുന്നു.

തന്റെ ജനങ്ങളുടെ ക്ഷേമത്തിന് മറ്റെല്ലാറ്റിനും ഉപരിയായി ശിവജി മഹാരാജ് ഇടം നൽകിയിരുന്നു. അനിതരസാധാരണമായ ഭരണ പാടവം കൊണ്ട് അനുഗ്രഹീതനായ ഒരു ആദർശ ശാലിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

ശിവാജി മഹാരാജിന്റെ ആദർശങ്ങൾ സഫലീകരിക്കുന്നതിനും അദ്ദേഹത്തിന് അഭിമാനം പകരുന്ന ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിനും ഞങ്ങൾ അക്ഷീണം പ്രവർത്തിക്കുകയാണ്.

അടുത്തിടെ, അറബിക്കടലിൽ ശിവാജി മഹാരാജിന്റെ പ്രതിമാ സ്ഥാപനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ആ ദിനം എക്കാലത്തെയും വിലപ്പെട്ടതായി ഞാൻ കരുതുന്നു. “