Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഛത്രപതി ശിവാജി മഹാരാജിന് അദ്ദേഹത്തിന്റെ ജയന്തിദിവസം പ്രധാനമന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു


ഛത്രപതി ശിവാജി ജയന്തിദിവസത്തില്‍ ഛത്രപതി ശിവാജി മഹാരാജിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

” ധൈര്യത്തിന്റെയും അനുകമ്പയുടെയും മികച്ച ഭരണത്തിന്റെയും മൂര്‍ത്തിത്ഭാവമായിരുന്ന ഭാരതമാതാവിന്റെ മഹാനായ ഒരു പുത്രനായിരുന്ന വിശിഷ്ടനായ ഛത്രപതി ശിവാജി മഹാരാജിന് അദ്ദേഹത്തിന്റെ ജയന്തിദിവസം എന്റെ പ്രണാമം. അദ്ദേഹത്തിന്റെ ജീവിതം ലക്ഷക്കണക്കിന് പേര്‍ക്ക് പ്രചോദനമായി തുടരുകയാണ്.

ധീരനായ ഒരു പോരാളിയും മികച്ച ഭരണാധികാരിയും എന്ന നിലയില്‍ ഛത്രപതി ശിവാജി മഹാരാജിനെ അടയാളപ്പെടുത്തുന്നു. ശക്തമായ ഒരു നാവികപടയുണ്ടാക്കിയതുമുതല്‍ നിരവധി ജനാനുകൂല നയങ്ങള്‍ ആരംഭിച്ചതിലൂടെയും എല്ലാ മേഖലയിലും അദ്ദേഹം അസാധാരണനായിരുന്നു. ഭീഷണിക്കും അനീതിക്കുമെതിരെയുള്ള നിലപാടില്‍ എന്നും അദ്ദേഹം ഓര്‍മ്മിക്കപ്പെടും”. പ്രധാനമന്ത്രി പറഞ്ഞു.