Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാനില്‍ ഹഗിബിസ് ചുഴലിക്കാറ്റില്‍ ജീവനാശമുണ്ടായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ജപ്പാനില്‍ ഹഗിബിസ് ചുഴലിക്കാറ്റില്‍ ജീവനാശം സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ‘ജപ്പാനില്‍ ശക്തമായ ചുഴലിക്കാറ്റായ ഹഗിബിസ് നിമിത്തം ജീവനാശം സംഭവിക്കാനിടയായതില്‍ ഓരോ ഇന്ത്യക്കാരന്റെയും പേരില്‍ അനുശോചിക്കുന്നു. ഈ പ്രകൃതിദുരന്തം സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍നിന്നു മുക്തി നേടാന്‍ എത്രയും പെട്ടെന്നു സാധിക്കട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു. ജപ്പാന്‍ ജനതയുടെ തയ്യാറെടുപ്പും ഉത്പതിഷ്ണുത്വവും എന്റെ സുഹൃത്ത് ഷിന്‍സോ ആബേയുടെ നേതൃത്വവും പ്രതിസന്ധിയെ വേഗത്തില്‍ ഫലപ്രദമായി മറികടക്കാന്‍ പര്യാപ്തമാണെന്ന് എനിക്ക് ഉറപ്പാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെയുള്ള ജപ്പാന്റ തയ്യാറെടുപ്പ് അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ജപ്പാന് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. നേരത്തേ നിശ്ചയിച്ചതുപ്രകാരം ജപ്പാനിലെത്തിയ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സന്തോഷമേയുള്ളൂ.’, അദ്ദേഹം പറഞ്ഞു.