പിഎം ഇന്ത്യ
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാങ്കേതിക പ്രയോഗിക പരിശീലനത്തിന് (ടി.ഐ.ടി.പി) സഹകരണപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രിയുടെ 2017 ഒക്‌ടോബര്‍ 16മുതല്‍ 18 വരെയുള്ള ടോക്യോ സന്ദര്‍ശനവേളയില്‍ സഹകരണപത്രം ഒപ്പുവയ്ക്കും. സാങ്കേതിക പ്രായോഗിക പരിശീലന പരിപാടി (ദി ടെക്‌നിക്കല്‍ ഇന്റേണ്‍ ട്രെയിനിംഗ് പ്രോഗ്രാം (ടി.ഐ.ടി.പി)യുടെ ഭാഗമായി ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരെ പ്രായോഗിക പരിചയത്തിനായി മൂന്നുവര്‍ഷത്തേക്ക് ജപ്പാനിലേക്ക് അയക്കുന്ന ഒരു പദ്ധതിയാണ്. നൈപുണ്യവികസന മേഖലയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണത്തിന് ഈ സഹകരണപത്രം വഴി തെളിയ്ക്കുമെന്നാണ് കരുതുന്നത്.