പിഎം ഇന്ത്യ

ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ വിളിച്ച് 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി കൈവരിച്ച അഭിമാനാര്‍ഹമായ വിജയത്തില്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രി ഷിന്‍സോയുടെ അഭിനന്ദനത്തിന് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ പുരോഗതി സംഭാഷണത്തിനിടെ രണ്ട് നേതാക്കളും ചൂണ്ടിക്കാട്ടി. തങ്ങളുടെ പങ്കാളിത്ത വീക്ഷണമായ സമാധാനം, പുരോഗതി, സമ്പല്‍സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് പ്രത്യേക തന്ത്രപരവും ആഗോള പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അവര്‍ ആവര്‍ത്തിച്ചു.
അടുത്തമാസം ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിലെ കൂടിക്കാഴ്ചയെ രണ്ടു നേതാക്കളും ഉറ്റുനോക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യാ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി ആബേയെ പ്രധാനമന്ത്രി മോദി ക്ഷണിക്കുകയും ചെയ്തു.