പിഎം ഇന്ത്യ
ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രതിരോധമന്ത്രി ഷിൻജിറോ കൊയിസുമി ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
2026 ജൂലൈയിൽ 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ച ജപ്പാൻ പ്രധാനമന്ത്രി സനായി തകായ്ച്ചിയുമായി നടത്തിയ വിശദമായ ചർച്ചകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിൽ പ്രതിരോധസഹകരണത്തിലുള്ള സ്ഥിരതയാർന്ന പുരോഗതിയെ അദ്ദേഹം പ്രകീർത്തിച്ചു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇൻഡോ-പസഫിക് മേഖലയിലും അതിനുമപ്പുറത്തും സമാധാനവും സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ-ജപ്പാൻ പ്രതിരോധ-സുരക്ഷാ സഹകരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
‘മേക്ക് ഇൻ ഇന്ത്യ’ക്കു കീഴിൽ പ്രതിരോധ മേഖലയിലെ സംയുക്തവികസനത്തിലും സംയുക്ത ഉൽപ്പാദനത്തിലും ഇന്ത്യൻ കമ്പനികളുമായും സ്റ്റാർട്ടപ്പുകളുമായും പങ്കുചേരാനുള്ള ജപ്പാന്റെ അവസരങ്ങൾ പ്രധാനമന്ത്രി എടുത്തുകാട്ടി.
ഉഭയകക്ഷി പ്രതിരോധസഹകരണത്തിലെ പുരോഗതിയെക്കുറിച്ചു പ്രതിരോധമന്ത്രി കൊയിസുമി പ്രധാനമന്ത്രിയോടു വിശദീകരിക്കുകയും ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനുള്ള ജപ്പാൻ ഗവണ്മെന്റിന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്തു.
-SK-
Pleased to receive Defence Minister of Japan Shinjiro Koizumi. Had an excellent conversation on deepening defence and security ties between India and Japan. Our Special Strategic and Global Partnership is an important anchor for peace, stability and prosperity in the Indo-Pacific… pic.twitter.com/jHbV6cd6fG
— Narendra Modi (@narendramodi) August 20, 2026