Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ ആക്രമിക്കപ്പെട്ടതിനെ പ്രധാനമന്ത്രി അപലപിച്ചു; ജമ്മു കശ്മീര്‍ ഗവര്‍ണറും മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായം ഉറപ്പു നല്‍കി


ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍.എന്‍.വോറയുമായും മുഖ്യമന്ത്രി ശ്രീമതി മെഹബൂബ് മുഫ്തിയുമായും ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, സാധ്യമായ എല്ലാ സഹായവും ഉറപ്പു നല്‍കുകയും ചെയ്തു.

‘ഭീരുത്വം നിറഞ്ഞ ഇത്തരം ആക്രമണങ്ങളെയോ വിദ്വേഷം സൃഷ്ടിക്കാനുള്ള പദ്ധതികളെയോ ഇന്ത്യ ഒരിക്കലും ഭയക്കില്ല.

ജമ്മു കശ്മീരിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നു.

ശാന്തരായി നീങ്ങുകയായിരുന്ന അമര്‍നാഥ് തീര്‍ഥാടകര്‍ ജമ്മു കശ്മീരില്‍ ആക്രമിക്കപ്പെട്ട സംഭവം വാക്കുകളില്‍ പറഞ്ഞറിയിക്കാനാവാത്തവിധം വേദനിപ്പിക്കുന്നു. എല്ലാവരും ഈ സംഭവത്തെ ശക്തമായി അപലപിക്കേണ്ടതുണ്ട്.

ജമ്മു കശ്മീര്‍ ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടു സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.