പിഎം ഇന്ത്യ
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
മുഫ്തി സാബിന്റെ നിര്യാണം രാജ്യത്തിനാകെയും ജമ്മു കാശ്മീരിന് പ്രത്യേകിച്ചും വളരെ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റെ അനുകരണീയമായ നേതൃപാടവത്തിലൂടെ അദ്ദേഹം ജമ്മു കാശ്മീരിലെ ജന ജീവിതത്തില്‍ വന്‍ സ്വാധീനമാണ് ചെലുത്തിയത്. രാഷ്ട്രതന്ത്രജ്ഞതയാണ് മുഫ്തി സാബിനെ വേറിട്ടതാക്കിയതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ സുദീര്‍ഘമായ രാഷ്ട്രീയ ജീവിത യാത്രയ്ക്കിടെ കക്ഷി ഭേദമന്യേ ഒട്ടനവധി ആരാധകരെയാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. തന്റെ നേതൃത്വത്തിലൂടെ മുഫ്തി സാബ് ജമ്മു കാശ്മീരിന് സാന്ത്വന സ്പര്‍ശം പകര്‍ന്നു. അദ്ദേഹത്തിന്റെ അഭാവം നമ്മെയെല്ലാം വേദനിപ്പിക്കുമെന്നും, സന്തപ്ത കുടുംബാംഗങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Mufti Sahab's demise leaves a huge void in the nation & in J&K, where his exemplary leadership had a major impact on people's lives. RIP.
— Narendra Modi (@narendramodi) January 7, 2016
What stood out about Mufti Sahab was his statesmanship. In his long political journey he won many admirers across the political spectrum.
— Narendra Modi (@narendramodi) January 7, 2016
Mufti Sahab provided a healing touch to J&K through his leadership. He will be missed by all of us. Condolences to his family & supporters.
— Narendra Modi (@narendramodi) January 7, 2016