Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയന്തിദിനത്തിൽ മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി; സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വാനം


മഹാത്മാഗാന്ധിയുടെ ജയന്തിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും, അവയുടെ പ്രവാഹം മാനവികതയുമായി ചേർന്നുനിൽക്കുന്നിടത്തോളം കാലം അവയ്ക്ക് പ്രസക്തിയുണ്ടാകുമെന്നും ശ്രീ മോദി പറഞ്ഞു.

ഖാദി ഉൾപ്പെടെയുള്ള സ്വദേശി ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നതിന് മഹാത്മാഗാന്ധി നൽകിയ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഒക്ടോബർ 2ന് കുറഞ്ഞത് ഒരു ഖാദി ഉൽപ്പന്നമെങ്കിലും വാങ്ങണമെന്നും അതിനെ സ്വദേശി ഉൽപ്പന്നമെന്ന നിലയിൽ അഭിമാനത്തോടെ കാണണമെന്നും ശ്രീ മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. ബാപ്പുവിന്റെ കാലാതീതമായ സന്ദേശം മികച്ച സമൂഹത്തിലേക്കും വികസിത ഇന്ത്യയിലേക്കും  സമൂഹത്തെ തുടർന്നും നയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ വാക്കുകൾ:

 “ബാപ്പുവിന്റെ കാലാതീതമായ സന്ദേശം മികച്ച സമൂഹത്തിലേക്കും വികസിത ഇന്ത്യയിലേക്കും നമ്മെ നയിക്കട്ടെ.

#GandhiJayanti”

*****

-NK-