Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയപ്രകാശ് നാരായണന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു


ലോക് നായക് ജയപ്രകാശ് നാരായണന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.

‘ഇന്ത്യയുടെ യഥാര്‍ത്ഥ പുത്രനായ ലോക് നായക് ജയപ്രകാശ് നാരായണന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ഞാന്‍ എന്റെ വിനീതമായ ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സാര്‍ത്ഥകമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം സ്വാതന്ത്ര്യാനന്തര കാലത്ത് നമ്മുടെ ജനാധിപത്യം സംരക്ഷിക്കുന്നതില്‍ സമാനതകളില്ലാത്ത സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ത്യാഗവും അര്‍പ്പണബോധവും എക്കാലവും സ്മരിക്കപ്പെടും,’ പ്രധാനമന്ത്രി പറഞ്ഞു.