Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജര്‍മ്മനിയുമായുളള വ്യാവസായിക യന്ത്രനിര്‍മ്മാണത്തിനുളള ഇന്ത്യയുടെ ധാരണാപത്രത്തിന് അംഗീകാരം.


വ്യവസായ യന്ത്രനിര്‍മ്മാണ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി നടപ്പാക്കുന്നതിനായി ഇന്ത്യയും ജര്‍മ്മനിയും തമ്മിലുളള പരസ്പര ഉടമ്പടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ജര്‍മ്മനിയിലെ ഫ്രോണ്‍ഹോഫര്‍ ജെസല്‍ഷാഫ്റ്റ് (ഫ്രോണ്‍ഹോഫര്‍) ആണ് കരാറില്‍ ഒപ്പുവെച്ചത്. യൂറോപ്പിലെ പ്രായോഗിക വ്യവസായിക ഗവേഷണ മേഖലയില്‍ മുന്‍നിരയിലുള്ള 65 സ്ഥാപനങ്ങളുടെ കൂട്ടായ്മയാണിത്.

12 ാം പഞ്ചവല്‍സരപദ്ധതിക്ക് മുമ്പായി ഇന്ത്യയിലെ പൊതുമേഖലയിലേയും വ്യവസായ യന്ത്രനിര്‍മ്മാണ മേഖലയിലെയും കമ്പനികള്‍ക്ക് സാങ്കേതിക പോരായമകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ഫ്രോണ്‍ഹോഫറിന്റെ വൈദഗ്ധ്യവും കാര്യശേഷിയും സുഗമായി ലഭ്യമാക്കുകയാണ് ഘനവ്യവസായ വികസന വകുപ്പും ഫ്രോണ്‍ഹോഫറും ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടിയുടെ പ്രഖ്യാപിത ലക്ഷ്യം.

കരാറനുസരിച്ച് ഇന്ത്യയിലെ സര്‍ക്കാര്‍ അധീനതയിലുളള പൊതുസ്ഥാപനങ്ങളിലെ നിര്‍മ്മാണ പദ്ധതികള്‍, വ്യവസായ യന്ത്ര നിര്‍മ്മാണ സ്ഥാപനങ്ങള്‍, വ്യവസായത്തെ സഹായിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രായോഗിക വ്യവസായ ഗവേഷണ, സാങ്കേതിക വികസന സംരംഭങ്ങള്‍, എന്നിവയ്ക്ക് ഫ്രോണ്‍ഹോഫര്‍ സാങ്കേതിക സഹായം നല്‍കും. ഇന്ത്യയിലെ വ്യവസായ യന്ത്രനിര്‍മ്മാണമേഖലയ്ക്ക് ആവശ്യമായ ആധുനിക വ്യവസായ സാങ്കേതികത നല്‍കുന്നതിനുളള ശേഷി അവര്‍ക്കുണ്ട്.