Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജലവിഭവമേഖലയിലെ സഹകരണത്തിന് ഇന്ത്യയും മൊറോക്കയുമായി ധാരണാപത്രം


ജലവിഭവമേഖലയിലെ സഹകരണത്തിന് ഇന്ത്യ മൊറോക്കയുമായി ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഇരു രാജ്യങ്ങളുടെയും വിദഗ്ധചട്ടക്കൂട്ടുകളിലും നിയമസംവിധാനത്തിലും ഊന്നിക്കൊണ്ട് ജലവിഭവമേഖലയിലെ വികസനത്തിലും പരിപാലനത്തിലുമുള്ള സഹകഛരണം വര്‍ദ്ധിപ്പിക്കുകയാണ് ധാരണാപത്രം ലക്ഷ്യമാക്കുന്നത്.
1. ജലചലന പശ്ചാലത്തല സൗകര്യങ്ങളുടെ ആശയരൂപീകരണം, നടപ്പാക്കല്‍, പരിപാലനം. പ്രത്യേകിച്ചും വലിയ അണക്കെട്ടുകളുടെയും ജലകൈമാറ്റ പദ്ധതികളും.
2. സമഗ്ര ജലവിഭവ പരിപാലനം അതായത് ഉപരിതല-ഭൂര്‍ഗഭ ജലത്തിന്റെ സംയോജിത ഉപയോഗം, ജല ഉപയോഗ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, കാലാവസ്ഥ വ്യതിയാനത്തെ പൂര്‍വ്വസ്ഥിതിയിലാക്കുകയും കാലാനുഗുണമാക്കുകയും ചെയ്യുക, ജലധാരകളുടെ കൃത്രിമ പുനരുജ്ജീപ്പിക്കല്‍, സംഘടനാപരവും, സ്ഥാപനപരവും നിയമപരവുമായ വിഷയങ്ങള്‍;
3. വെള്ളപ്പൊക്ക വരള്‍ച്ച നിയന്ത്രണം;
4. ഭൂര്‍ഗഭ ജലവിഭവങ്ങളുടെ സുസ്ഥിര വികസനവും നിയന്ത്രണവും പുനരുജ്ജീവന വര്‍ദ്ധനവ്
5. മഴവെള്ളകൊയ്ത്തും മഴവെള്ളത്തിന്റെ മൂല്യനിര്‍ണ്ണയവും കാലവസ്ഥയെ പൂര്‍വ്വസ്ഥിതിയിലും കാലാനുഗുണമാക്കുകയുമൊക്കെയാണ് ഈ ഉഭയകക്ഷ ഛധാരണാപത്രം പ്രകാരമുള്ള ഉഭയകക്ഷി സഹകരണത്തിന്റെ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നത്.

1.പരസ്പര സന്ദര്‍ശനങ്ങളും ദൗത്യവിദഗ്ധന്മാരുടെ കൈമാറ്റവും
2. ജലവിഭവവുമായി ബന്ധപ്പെട്ട പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, വിഗ്ദര്‍, ഗവേഷണ ഫലങ്ങള്‍, എന്നിവയുടെ കൈമാറ്റം.

· ഇന്ത്യയിലും മൊറോക്കയിലും മുകളില്‍ പ്രതിപാദിപ്പിച്ചിട്ടുള്ള മണ്ഡലങ്ങളില്‍ പദ്ധതികള്‍ വികസിപ്പിക്കുക; രണ്ടു രാജ്യങ്ങളിലേയും സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിനുള്ള സംവിധാനം വികസിപ്പിക്കുക.

1.ജലവുമായി ബന്ധപ്പെട്ട പരിപാടികളിലും പദ്ധതികളിലും വിദഗ്ധരുടെ പരസ്പരപൂരകങ്ങളായ പങ്കാളിത്തം ഉറപ്പാക്കുക.
2. ജലചലന തടങ്ങളില്‍ സമഗ്ര ജലവിഭവ നിയന്ത്രണ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരെ കൈമാറുകയെന്ന ലക്ഷ്യത്തിനായി രണ്ടു രാജ്യങ്ങളിലേയും ജലചലനതട ഏജന്‍സികളുടെ (ഹൈഡ്രാളിക്ക് ബേസിന്‍ ഏജന്‍സികള്‍) സഹകരണം പ്രോത്സാഹിപ്പിക്കുക. എന്നിവയും ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
ധാരണാപത്രത്തിന്റെ ഉദ്ദേശപൂര്‍ത്തീകരണത്തിന് വേണ്ടി പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനായി രണ്ടു രാജ്യങ്ങളില്‍ നിന്നും തുല്യ അംഗങ്ങളുള്ള ഒരു സംയുക്ത കര്‍മ്മസമിതിക്ക് രൂപം നല്‍കാനും ഇതില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യയിലൂം മൊറോക്കയിലും മാറിമാറി ഈ സമിതിയുടെ യോഗം ;ചേരും. അതന് പുറമെ ഈ കര്‍മ്മസമിതിക്ക് ഏത് സമയത്തും ഫോണിലൂടെയോ, വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയോ പരസ്പരം ബന്ധപ്പെടാം.
ഈ സഹകരണം ശാസ്ത്രം, സാങ്കേതികം-പ്രവര്‍ത്തിപരമേഖലകളില്‍ കേന്ദ്രീകരിച്ചായിരിക്കും. ഇതിലൂടെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജലവിഭവത്തെക്കുറിച്ച് ചിന്തിക്കുന്ന രണ്ടുരാജ്യങ്ങളിലേയും പൊതു സ്വകാര്യ സംഘടനകളുടെ ഉഭയകക്ഷിബന്ധം വികസിപ്പിക്കാനുമാകും. ആധുനികമായ സാങ്കേതിവിദ്യകളുടെയും പ്രവൃത്തിപരിചയത്തിന്റെയും വിദഗ്ധാറിവുകളും പരിചയസമ്പന്നതയും കൈമാറുന്നതിലൂടെ രണ്ടുരാജ്യങ്ങള്‍ക്കും പലതും പഠിക്കാനും അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും കഴിയും.
പശ്ചാത്തലം
ജലവിഭവ-നദിവികസന-ഗംഗാ പുനരുദ്ധാരണ മന്ത്രാലയം നയങ്ങളും സാങ്കേതിക വൈദഗ്ധ്യങ്ങളും പങ്കുവച്ചുകൊണ്ടും പിരശീലന കോഴ്‌സുകള്‍, ശില്‍പ്പശാലകള്‍, ശാസ്ത്ര-സാങ്കേതിക സിമ്പോസിയം, വിദഗ്ധരുടെ കൈമാറ്റം, പഠനയാത്രകള്‍ എന്നിവ സംഘടിപ്പിച്ചുകൊണ്ടും വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി സഹകരണം ഉദ്ദേശിക്കുന്നുണ്ട്. ഇപ്പോള്‍ നിലവിലുള്ള ആഫ്രോ-ഇന്ത്യന്‍ സഹകരണത്തിന്റെ ഭാഗമായി ജലവിഭവമേഖലയില്‍ വിദഗ്ധരുടെയും പരിചയത്തിന്റെയും കൈമാറ്റത്തിനായി മൊറോക്കയുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.