Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജിയോസിങ്ക്രണസ് ഉപഗ്രഹ വിക്ഷേപണ വാഹനം (മാര്‍ക്ക് 3) പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.


4338.20 കോടിരൂപ ചെലവുവരുന്ന പത്ത് ജി.എസ്.എല്‍.വി (എം 3) ഫ്‌ളൈറ്റുകളടങ്ങിയ ജിയോസിങ്ക്രണസ് ഉപഗ്രഹ വിക്ഷേപണ വാഹനം മാര്‍ക്ക് 3 (ജിഎസ്എല്‍വി എംകെ 3) പദ്ധതിയുടെ ഒന്നാംഘട്ടം തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

10 ജി.എസ്.എല്‍.വി എംകെ 3 വാഹനങ്ങള്‍, അവശ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പദ്ധതി പരിപാലനം, വിക്ഷേപണം എന്നിവയുടെ ചെലവും ഇതില്‍ ഉള്‍പ്പെടുന്നു.

ജിഎസ്എല്‍വി എംകെ മൂന്നാമത് തുടര്‍ പദ്ധതി- ഒന്നാം ഘട്ടം എന്നത് രാജ്യത്തെ ഉപഗ്രഹ ആശയവിനിമയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള് 4 ടണ്‍ വിഭാഗത്തില്‍പ്പെട്ട വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന്റെ ആദ്യ ഘട്ടമാണ്.

ജിഎസ്എല്‍വി എംകെ 3 പ്രാവര്‍ത്തികമാകുന്നതോടെ രാജ്യം 4 ടണ്‍ വിഭാഗത്തില്‍പ്പെട്ട വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ ശേഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കും. കൂടാതെ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങള്‍ സുസ്ഥിരമാക്കാനും ശക്തിപ്പെടുത്താനും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിക്ഷേപണ വാഹനങ്ങളിന്‍മേലുള്ള ആശ്രിതത്വം കുറക്കാനും കഴിയും.

ജിഎസ്എല്‍വി എംകെ 3 തുടര്‍പദ്ധതിയുടെ ഒന്നാം ഘട്ടത്തിലൂടെ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിക്ക് ആവശ്യമായ ഹൈ ത്രൂപുട്ട് ഉപഗ്രഹങ്ങളുടെ ദേശീയ ആവശ്യകത നേരിടാനും, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ലഭ്യമാക്കാനും, ഡി.ടി.എച്ച്, വിസാറ്റ്, ടെലിവിഷന്‍ പ്രക്ഷേപകര്‍ക്ക് ട്രാന്‍സ്‌പോണ്ടറുകളുടെ ലഭ്യത നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും കഴിയും.

2019- 2024 കാലയളവില്‍ ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിന് അനുമതി നല്‍കുന്നതിനുള്ള ആദ്യ ഘട്ട പ്രവര്‍ത്തന ഘടകവുമാകും ജിഎസ്എല്‍വി എംകെ 3 തുടര്‍പദ്ധതി.

ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് (ജിടിഒ) ലേക്കുള്ള 4 ടണ്‍ വിഭാഗ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് സ്വയം പര്യാപ്തത കൈവരിക്കുന്നതിനാണ് ജിയോസിങ്ക്രണസ് ഉപഗ്രഹ വിക്ഷേപണ വാഹനം (മാര്‍ക്ക് 3) വികസിപ്പിച്ചെടുത്തത്.

ഇത് 2014 ല്‍ ഒരു പരീക്ഷണാത്മക ഫ്‌ളൈറ്റും (LVM3-X) 2017 ലെ ഒരു വികസന ഫ്‌ളൈറ്റും (GSLV MkIII-D1) യാഥാര്‍ത്ഥ്യമാക്കി. 2018-19 ലെ രണ്ടാമത്തെ വികസന ഫ്‌ളൈറ്റ് ഈ വര്‍ഷം പൂര്‍ത്തിയാക്കും.

പശ്ചാത്തലം

4 ടണ്‍ വിഭാഗത്തില്‍പ്പെട്ട വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്ക് സ്വതന്ത്രമായി ബഹിരാകാശ പ്രവേശനം സാധ്യമാക്കാനും, ദേശീയാവശ്യങ്ങള്‍ നിറവേറ്റാനും, വിക്ഷേപണ സേവനങ്ങളുടെ അന്താരാഷ്ട്ര കമ്പോളത്തില്‍, വാണിജ്യ ശേഷി ശക്തിപ്പെടുത്താനും കുറഞ്ഞ ചെലവിലുള്ള കാര്യക്ഷമമായ വാഹനമായി ജിഎസ്എല്‍വി എംകെ 3 നെ മാറ്റാനും ഈ തുടര്‍പദ്ധതിക്ക് സാധിക്കും.