Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി.എസ്.എല്‍.വി. – മാര്‍ക്ക് ത്രീ ഡി വണ്‍/ജിസാറ്റ്-19 ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമാക്കിയതിന് ഐ.എസ്.ആര്‍.ഒയെ പ്രധാനമന്ത്രി അനുമോദിച്ചു.


ജി.എസ്.എല്‍.വി. – മാര്‍ക്ക് ത്രീ ഡി വണ്‍/ജിസാറ്റ്-19 ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമാക്കിയതിന് ഐ.എസ്.ആര്‍.ഒയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു.

‘ജി.എസ്.എല്‍.വി. – മാര്‍ക്ക് ത്രീ ഡി വണ്‍/ജിസാറ്റ്-19 ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമാക്കിയതിന് സമര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ച ഐ.എസ്.ആര്‍.ഒയിലെ എന്‍ജിനീയര്‍മാരെ അഭിനന്ദിക്കുന്നു.

ജി.എസ്.എല്‍.വി. – മാര്‍ക്ക് ത്രീ ഡി വണ്‍/ജിസാറ്റ്-19 ഇന്ത്യയെ അടുത്ത തലമുറ വിക്ഷേപണവാഹിനികളും ഉപഗ്രഹശേഷിയും സ്വന്തമാക്കുന്നതിലേക്കു നയിക്കുന്നു. രാഷ്ട്രത്തിന് ഇതില്‍ അഭിമാനമുണ്ട്.’ പ്രധാനമന്ത്രി പറഞ്ഞു.