Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി.എസ്.റ്റി. ബില്‍ രാജ്യസഭയില്‍ പാസ്സായതിന് എല്ലാ കക്ഷികളിലെയും അംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ നന്ദി


ചരക്ക് സേവന നികുതി (ജി.എസ്.റ്റി) ബില്‍ രാജ്യസഭയില്‍ പാസ്സായ വേളയില്‍ എല്ലാ കക്ഷികളുടെയും നേതാക്കളെയും അംഗങ്ങളെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നന്ദി അറിയിച്ചു. സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജി.എസ്.റ്റി എന്ന് വിശേഷിപ്പിച്ച അദ്ദേഹം. ഈ പരിഷ്‌കാരം കയറ്റുമതി, മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വര്‍ദ്ധിച്ച വരുമാനം പ്രദാനം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി.

”രാജ്യസഭയില്‍ ജി.എസ്.റ്റി. ബില്‍ പാസ്സായ ശരിക്കും ചരിത്രപരമായ ഈ വേളയില്‍ എല്ലാ കക്ഷികളുടെയും നേതാക്കളെയും അംഗങ്ങളെയും ഞാന്‍ നന്ദി അറിയിക്കുന്നു.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന് ഒരു പരോക്ഷ നികുതി സംമ്പ്രദായം നല്‍കാനുള്ള നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട നമ്മുടെ എം.പി മാരെ അഭിനന്ദിക്കുക തന്നെ വേണം.

എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രയോജനം ലഭിക്കുന്നതും ഊര്‍ജ്ജസ്വേലവും ഏകീകൃതവുമായ ഒരു ദേശീയ വിപണി പരിപോഷിപ്പിക്കുന്നതുമായ ഒരു സംവിധാന ഏര്‍പ്പെടുത്തുന്നതില്‍ തുടര്‍ന്നും എല്ലാ കക്ഷികളുമായും സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ഈ പരിഷ്‌ക്കാരം മേയ്ക്ക് ഇന്‍ ഇന്ത്യയെ പരിപോഷിപ്പിക്കുന്നതോടൊപ്പം കയറ്റുമതിയെ സഹായിക്കുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങളിലൂടെ വര്‍ദ്ധിച്ച വരുമാനം ഉറപ്പുവരുത്തുകയും ചെയ്യും.

സഹകരണ ഫെഡറിലിസത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജി.എസ്.റ്റി എന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിക്കാം”. പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.