Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി-4 ഉച്ചകോടിയില് നേതാക്കള് നടത്തിയ സംയുക്ത പ്രസ്താവന

ജി-4 ഉച്ചകോടിയില് നേതാക്കള് നടത്തിയ സംയുക്ത പ്രസ്താവന

ജി-4 ഉച്ചകോടിയില് നേതാക്കള് നടത്തിയ സംയുക്ത പ്രസ്താവന

ജി-4 ഉച്ചകോടിയില് നേതാക്കള് നടത്തിയ സംയുക്ത പ്രസ്താവന


2015 സെപ്റ്റംബര് 26ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രസീല് പ്രസിഡന്റ് ദില്മ റൂസഫ്, ജര്മ്മന് ചാന്സലര് ഡോ.ആഞ്ജല മെര്ക്കല്, ജപ്പാന് പ്രധാനമന്ത്രി ഷിന്സോ ആബെ എന്നിവരെ ന്യൂയോര്ക്കില് ജി-4 യോഗത്തിനായി ക്ഷണിച്ചു.

അന്താരാഷ്ട്ര തര്ക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കാന് ഫലപ്രദമായ ഒരു രക്ഷാസമിതിയുടെ ആവശ്യം മുമ്പെന്നെത്തെക്കാളും ഇപ്പോള് നിലവിലുണ്ടെന്ന് ജി-4 നേതാക്കള് അഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടില് ആഗോളസമൂഹത്തിന്റെ താത്പര്യങ്ങള് പ്രതിഫലിപ്പിച്ച് ലോകസമാധാനവും സുരക്ഷയും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന് കൂടുതല് അംഗരാജ്യങ്ങള് തയാറാണെന്ന് ജി-4 നേതാക്കള് പറഞ്ഞു.

2005നു ശേഷം ഐക്യരാഷ്ട്രസഭാ പരിഷ്കരണത്തിന് കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്ന് നേതാക്കള് ചൂണ്ടിക്കാട്ടി. യു.എന് പരിഷ്കരണ ശ്രമങ്ങളില് പ്രധാനമാണ് രക്ഷാസമിതിയുടെ പുനര്ഘടനയെന്നും നേതാക്കള് പറഞ്ഞു. നിശ്ചിതസമയപരിധിക്കകം യു.എന് രക്ഷാസമിതി പരിഷ്കരണം പൂര്ത്തിയാക്കണമെന്ന് നേതാക്കള്ആവശ്യപ്പെട്ടു.

69-ാമത് പൊതുസഭ അധ്യക്ഷന്റെ ഊര്ജ്ജസ്വലമായ നേതൃത്വത്തിന് കൃതഞ്ജത അറിയിച്ച യോഗം ഗവണ്മെന്റുകള് തമ്മിലുള്ള കൂടിയാലോചനയുടെ കാര്യത്തില്അദ്ദേഹം നടത്തിയ ശ്രമങ്ങള്ക്ക് നന്ദി രേഖപ്പെടുത്തി. ഗവണ്മെന്റ്തല കൂടിയാലോചനക്കായി അധ്യക്ഷന് ജൂലൈ 31ന് പൊതുസഭയില്അവതരിപ്പിച്ച മാര്ഗനിര്ദേശരേഖ ഉപയോഗപ്പെടുത്താമെന്ന തീരുമാനത്തെ ജി-4 നേതാക്കള് സ്വാഗതംചെയ്തു.

ഈ രേഖ അടിസ്ഥാനമാക്കി കൂടിയാലോചനകള് നടത്താനുള്ള അംഗരാഷ്ട്രങ്ങളുടെ ശ്രമത്തെ ജി-4 നേതാക്കള് അഭിനന്ദിച്ചു. ആഫ്രിക്കന് ഗ്രൂപ്പ് രാജ്യങ്ങള്, കാരികോം (CARICOM), എല് 69 കൂട്ടായ്മ എന്നിവയുടെ ശ്രമങ്ങളെയും നേതാക്കള് സ്വാഗതം ചെയ്തു. രക്ഷാസമിതിയില് ആഫ്രിക്കയ്ക്ക് സ്ഥിരാംഗത്വത്തിനും താല്ക്കാലിക അംഗത്വത്തിനുമുള്ള ശ്രമത്തിന് ജി-4 പിന്തുണ പ്രഖ്യാപിച്ചു. വിപുലീകരിച്ച രക്ഷാസമിതിയില് ചെറിയദ്വീപുരാഷ്ട്രങ്ങള്ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കേണ്ടതിന്റെ പ്രാധാന്യം അവര് സൂചിപ്പിച്ചു.

വിപുലീകരിച്ച യു.എന് രക്ഷാസമിതിയില് സ്ഥിരാംഗത്വത്തിന് ഏറ്റവുംയുക്തമായ സ്ഥാനാര്ത്ഥികളാണ് ജി-4 രാജ്യങ്ങളെന്നും, ജി-4 രാജ്യങ്ങള് സഹഅംഗങ്ങളുടെ സ്ഥാനാര്ത്ഥിത്വത്തെ പിന്തുണക്കുന്നതായും നേതാക്കള് പറഞ്ഞു. യു.എന് ചാര്ട്ടറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പൂര്ത്തീകരണത്തിന് തുടര്ന്നും സംഭാവന നല്കുമെന്ന് നേതാക്കള്വ്യക്തമാക്കി. യു.എന് രക്ഷാസമിതിയുടെ പരിഷ്കരണം എത്രയും വേഗത്തിലും അര്ത്ഥപൂര്ണ്ണവുമാക്കാന് അംഗരാഷ്ട്രങ്ങളുമായിചേര്ന്ന് പ്രവര്ത്തിക്കുമെന്ന് നേതാക്കള് പറഞ്ഞു. പൊതുസഭയുടെ 70-ാമത് സമ്മേളനത്തില് ശക്തമായ തീരുമാനമെടുക്കുന്നതിന് തങ്ങളുടെ പരിശ്രമം ഇരട്ടിപ്പിക്കാന് നേതാക്കള് ദൃഡനിശ്ചയം പ്രകടിപ്പിച്ചു.