Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജീവിതത്തിന്റെ നാല് ലക്ഷ്യങ്ങളുടെ അടിത്തറയായി നല്ല ആരോഗ്യത്തെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ധർമ്മം, അർഥം, കാമം, മോക്ഷം എന്നീ നാല് ജീവിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന അടിത്തറ നല്ല ആരോഗ്യമാണെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

“सुखोपविष्टास्ते तत्र पुण्यां चक्रुः कथामिमाम् |

धर्मार्थकाममोक्षाणामारोग्यं मूलमुत्तमम्।।”

മഹാമുനിമാർ ശാന്തരായിരുന്നുകൊണ്ട് ഈ പരിപാവന കഥ വിവരിച്ചു. അതനുസരിച്ച് ധർമ്മം, അർഥം, കാമം, മോക്ഷം എന്നീ നാല് ജീവിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന അടിത്തറ നല്ല ആരോഗ്യമാണ്.

***

NK