Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജോർദാനിലെ അമ്മാനിലെത്തിയ പ്രധാനമന്ത്രിക്ക് പ്രത്യേക വരവേൽപ്പ്

ജോർദാനിലെ അമ്മാനിലെത്തിയ പ്രധാനമന്ത്രിക്ക് പ്രത്യേക വരവേൽപ്പ്


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമ്മാനിൽ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി, അമ്മാനിലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ജോർദാൻ പ്രധാനമന്ത്രി ശ്രീ. ഡോ. ജാഫർ ഹസ്സൻ ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു. 

ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ആദ്യ ഘട്ടമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 37 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോർദാനിലേക്കുള്ള ഈ സമ്പൂർണ ഉഭയകക്ഷി സന്ദർശനം.

 

-SK-