പിഎം ഇന്ത്യ
വിനോദസഞ്ചാര മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന് ഇന്ത്യയും മാലദ്വീപും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. മാലദ്വീപില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കുന്നതിന് ധാരണാപത്രം സഹായിക്കും.
ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളും ടൂര്‍ ഓപറേറ്റര്‍മാരും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള കരാര്‍ മാനവവിഭവശേഷി വികസനത്തിന് ആശയവിനിമയ പരിപാടികള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു.