പിഎം ഇന്ത്യ
ടൂറിസം രംഗത്ത് ഇന്ത്യയും, ബള്‍ഗേറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒപ്പ് വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി.
വിശദാംശങ്ങള്‍ :
ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ചുവടെ
· ടൂറിസം രംഗത്ത് ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുക.
· ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും, കണക്കുകളും പരസ്പരം കൈമാറുക.
· ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം പ്രോത്സാഹിപ്പിക്കുക.
· മനുഷ്യ വിഭവ ശേഷി വികസനത്തിലെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പരസ്പര കൈമാറ്റം നടത്തുക.
· ഇരു ഭാഗത്തേയ്ക്കുമുള്ള വിനോദ സഞ്ചാരം പരിപോഷിപ്പിക്കുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ / അഭിപ്രായ രൂപീകരണ വിദഗ്ദ്ധര്‍ തുടങ്ങിയവരുടെ സഞ്ചാരം രണ്ട് രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുക.
· പുതിയ ലക്ഷ്യ സ്ഥാനങ്ങള്‍ വികസിപ്പിക്കുന്നതിനും, പരിപാലിക്കുന്നതിനുമുള്ള പ്രചാരണ, വിപണന രംഗങ്ങളിലെ അഭിപ്രായങ്ങള്‍ പരസ്പരം കൈമാറുക. ചലച്ചിത്ര ടൂറിസത്തിലൂടെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുക.
· സുക്ഷിതവും, മാന്യവും, സുസ്ഥിരവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക.
പശ്ചാത്തലം:
1994 മേയ് 26 ന് ടൂറിസം രംഗത്തെ സഹകരണത്തിന് ഇന്ത്യയും, ബള്‍ഗേറിയയും തമ്മില്‍ നേരത്തെ ഒരു കരാര്‍ ഒപ്പ് വച്ചിരുന്നു. ഇന്ത്യയ്ക്ക് ഒട്ടേറെ സാധ്യതകളുള്ള ടൂറിസം വിപണികളിലൊന്നാണ് ബള്‍ഗേറിയ. 2017 ല്‍ ബള്‍ഗേറിയയില്‍ നന്ന് ഏകദേശം 5288 വിനോദ സഞ്ചാരികളെയാണ് ഇന്ത്യ സ്വീകരിച്ചത്. ബള്‍ഗേറിയയുമായി പുതിയ ധാരണാപത്രത്തില്‍ ഒപ്പിടുന്നത് അവിടന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇടയാകും.