Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടൂറിസം രംഗത്ത് ഇന്ത്യ- ഉസ്‌ബെക്കിസ്ഥാന്‍ സഹകരണം


 

ഇന്ത്യയും, ഉസ്‌ബെക്കിസ്ഥാനും തമ്മില്‍ വിനോദസഞ്ചാര രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കും. അടുത്ത മാസം ഒന്നാം തീയതി ഉസ്‌ബെക്കിസ്ഥാനിലുള്ള ഉന്നതതല സംഘത്തിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ആയിരിക്കും ധാരണാ പത്രം ഒപ്പിടുക. 

പ്രയോജനങ്ങള്‍:
    ടൂറിസം രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സ്ഥാപന വല്‍കൃത സംവിധാനം സൃഷ്ടിക്കാന്‍ ഈ ധാരണാപത്രം രണ്ട് രാഷ്ട്രങ്ങളെയും സഹായിക്കും. ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കും. ഇത് സാമ്പത്തിക വികസനത്തിനും, തൊഴിലവസര സൃഷ്ടിക്കും വഴിയൊരുക്കും. വിനോദ സഞ്ചാര രംഗത്തെ ദീര്‍ഘകാല സഹകരണത്തിനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്.